നിര്മാണം പുരോഗമിക്കുന്ന ചങ്ങനാശേരി കെഎസ്ആര്ടിസി ടെര്മിനൽ.
ചങ്ങനാശേരി: കെഎസ്ആര്ടിസി ബസ് ടെര്മിനല് നിര്മാണത്തിനു വേഗമേറി. മേല്ക്കൂര ആകര്ഷകമാക്കുന്നതിനുള്ള ജോലികള് പുരോഗമിക്കുന്നു. സാധനസാമഗ്രികള് എത്തിച്ചേര്ന്നു. ഡിസംബര് പകുതിയോടെ ഡിപ്പോ തുറന്നു കൊടുക്കത്തക്കവിധമാണ് നിര്മാണജോലികള് പുരോഗമിക്കുന്നത്. ഡിപ്പോയുടെ നിര്മാണത്തിന് എഴുപത് ലക്ഷം രൂപ കൂടി അനുവദിച്ചതായി വിനു ജോബ് എംഎംല്എ പറഞ്ഞു.
ഡിപ്പോയിലെ പാര്ക്കിംഗ് മൈതാനത്തെ മണ്ണ് നിരപ്പാക്കി 16,000 ചതുരശ്രയടി കോണ്ക്രീറ്റിംഗ് നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതേസമയം ഡിപ്പോയുടെ കവാടത്തിനു സമീപത്തുള്ള പഴയ കംഫര്ട്ട് സ്റ്റേഷന് പൊളിച്ചുനീക്കുന്നതിനുള്ള ടെണ്ടര് ക്ഷണിച്ചുകൊണ്ട് കെഎസ്ആര്ടിസി നോട്ടീസ് ഇറക്കിയിട്ടുണ്ട്.
31ന് അഞ്ചുവരെ ടെണ്ടര്ഫോറം വാങ്ങാവുന്നതാണ്. നിരതദ്രവ്യം അയ്യായിരം രൂപയാണ്. നവംബര് രണ്ടിന് ഉച്ചയ്ക്ക് 12വരെ പൂര്പ്പിച്ച ടെണ്ടര് സ്വീകരിക്കും. അന്നുതന്നെ ലേലവും മുദ്രവച്ച ടെണ്ടര് തുറക്കലും നടക്കും.
ബസ് വാങ്ങാൻ: 45 ലക്ഷം അനുവദിച്ചു
ചങ്ങനാശേരി കെഎസ്ആര്ടിസി ഡിപ്പോയില്നിന്നും മൂന്നാറിന് പുതിയ ബസ് ആരംഭിക്കാന് എംഎല്എ ഫണ്ടില്നിന്നും 45ലക്ഷം രൂപ അനുവദിച്ചു. ടെര്മിനല് ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ സര്വീസ് ആരംഭിക്കാനാണ് ആലോചന. ചങ്ങനാശേരിയില്നിന്നും നേരത്തേ സര്വീസ് നടത്തിയിരുന്ന അമൃത ആശുപത്രി ബസ് പുനരാരംഭിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.
വിനു ജോബ്, ചങ്ങനാശേരി, എംഎല്എ
Tags : NattuVishesham DistrictNews