വികസനം തേടുന്ന പെരുവ-മരങ്ങോലി-മോനിപ്പള്ളി റോഡ്
കടുത്തുരുത്തി: മരങ്ങോലി, ശാന്തിപുരം, കാട്ടാമ്പാക്ക് പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു കടന്നുപോകുന്ന വിവിധ ഗ്രാമീണ റോഡുകളുടെ വികസനം സാധ്യമാക്കണമെന്ന് ആവശ്യം ശക്തം. പെരുവ-മരങ്ങോലി-മോനിപ്പള്ളി റോഡ്, ഇലഞ്ഞി-ശാന്തിപുരം-കുന്നപ്പള്ളി-മുഴയമ്മൂട് റോഡ്, ശാന്തിപുരം-ഞീഴൂർ-കാട്ടാമ്പാക്ക് റോഡ് തുടങ്ങിയ റോഡുകളുടെ വികസനമാണ് നാട്ടുകാര് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പെരുവ-മരങ്ങോലി-മോനിപ്പള്ളി റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില് പൂര്ത്തിയാക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. നിരവധി കൊടുംവളവുകള് നിറഞ്ഞ പെരുവ മുതല് കല്ലിടുക്കി വരെയുള്ള എട്ട് കിലോമീറ്റര് ദൂരത്തില് പരമാവധി വീതിയില് റോഡ് വികസിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്, പെരുവ തുടങ്ങിയ സ്ഥലങ്ങളില്നിന്നും ഉഴവൂര് നാലമ്പലത്തില്പെട്ട രാമപുരം, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, പാലായിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എളുപ്പത്തില് എത്തിച്ചേരാന് കഴിയുന്ന റോഡാണിത്. കൂടാതെ രാമപുരം, ഉഴവൂർ, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്ക്ക് വെള്ളൂര് കെപിപിഎൽ, തലയോലപ്പറമ്പ്, വൈക്കം മഹാദേവ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പമാര്ഗം എത്താനാവുന്ന വഴി കൂടിയാണിത്. വെള്ളൂരില് എയിംസ് വരികയാണെങ്കിൽ, പാലായിലും പരിസര പ്രദേശങ്ങളിലും നിന്നും വെള്ളൂരിലേക്ക് എത്തുവാനുള്ള എളുപ്പ മാര്ഗം കൂടിയാണിത്.
പാലാ-വൈക്കം റോഡിന് സമാന്തര റോഡായി ഉപയോഗിക്കുവാനും കഴിയും. വലവൂര്, ഉഴവൂര്, മോനിപ്പള്ളി, പെരുവ, തലയോലപ്പറമ്പ് വഴി. ഗ്രാമപ്രദേശങ്ങളില് കൂടി കടന്നുപോകുന്ന റോഡ് ആയതിനാല് വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് വലിയ പ്രതിസന്ധിയുണ്ടാവാനും വഴിയില്ല. മടുക്ക, മരങ്ങോലി, ശാന്തിപുരം തുടങ്ങിയ ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനും റോഡ് വികസനം പ്രയോജനപ്പെടും. വര്ഷങ്ങളായി വികസനം പ്രതീക്ഷിച്ചു കിടക്കുന്ന ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി റോഡുകളുടെ നവീകരണവും വികസനവും സാധ്യമാക്കണമെന്നാണ ആവശ്യം ഉയരുകയാണ്.
ഇലഞ്ഞി-ശാന്തിപുരം-കുന്നപ്പള്ളി-മുഴയമ്മൂട് റോഡ് പരമാവധി വീതി കൂട്ടി പൂര്ത്തിയാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ഇലഞ്ഞി, കോതോലിപ്പടി മുതല് ശാന്തിപുരം വരെ മൂന്ന് കിലോമീറ്റര് ദൂരത്തിലും ശാന്തിപുരം മുതല് മൊഴയംമൂട് വരെ രണ്ട് കിലോമീറ്റര് ദൂരത്തിലും ആധുനിക നിലവാരത്തിലാക്കിയാല് തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിന്റെ ദൂരം മൂന്നു കിലോമീറ്റർ കുറയും. പെരുവ ടൗണിലെ ഗതാഗതക്കുരുക്കില് പെടാതെ യാത്രചെയ്യാനും കഴിയും. റോഡ് ഗ്രാമപ്രദേശങ്ങളിലൂടെ കടന്നു പോകുന്നതിനാല് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് പ്രശ്നമാവില്ല. ശാന്തിപുരം-ഞീഴൂർ-കാട്ടാമ്പാക്ക് റോഡിന്റെ വികസനം സാധ്യമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ശാന്തിപുരം നിരവത്തുനിന്ന് ഞീഴൂര് വരെയുള്ള രണ്ടര കിലോമീറ്റര് ദൂരവും ഞീഴൂരിൽനിന്ന് കാട്ടാമ്പാക്ക് വരെയുള്ള രണ്ടു കിലോമീറ്ററും വീതി കൂട്ടി വികസിപ്പിച്ചാല് പിറവം, വെള്ളൂർ, പെരുവ തുടങ്ങിയ പ്രദേശങ്ങളില് നിന്ന് കുറവിലങ്ങാട് സയന്സ് സിറ്റി, മര്ത്ത് മറിയം ഫൊറോനാ തീര്ഥാടന ദേവാലയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില് എത്തിച്ചേരാം. കൂടാതെ കുറവിലങ്ങാട്, ഞീഴൂര് ഭാഗത്തുനിന്ന് വെള്ളൂര് കെപിപിഎൽ, പെരുവ, പിറവം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴിയായി ഉപയോഗിക്കാനുമാവും. ഈ പ്രദേശങ്ങളിലുള്ളവര്ക്ക് ഉപകാരപ്പെടുന്ന റോഡാണിത്.
Tags : NattuVishesham DistrictNews