x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണം: ലെ​ന്‍​സ്ഫെ​ഡ്

വെബ് ഡെസ്ക്
Published: October 19, 2026 02:39 AM IST | Updated: October 19, 2026 02:39 AM IST

സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സു​ള്ള വി​ദ​ഗ്ധ എ​ന്‍​ജി​നിയ​ര്‍​മാ​രു​ടെ സം​ഘ​ട​ന ലെ​ന്‍​സ്‌​ഫെ​ഡ് വി​ഭാ​വ​നം ചെ​യ്യു​ന്ന ച​ങ്ങ​നാ​ശേ​രി ടൗ​ണ്‍​ഷി​പ്

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും നി​ര്‍​മാണ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കും ഉ​ത​കു​ന്ന​വി​ധ​മു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം 23ന് ​ന​ട​ക്കു​ന്ന "ലെ​ന്‍​സ്ഫെ​ഡ്' ഏ​രി​യ ക​ണ്‍​വ​ന്‍​ഷ​നി​ല്‍വ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൂ മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കാ​ലോ​ചി​ത​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ളും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ഓ​ട​ക​ളും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റി സ്ഥാ​പി​ക്ക​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ച് ബൈ​പാ​സ് നി​ര്‍​മിച്ച് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​മിക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​നാ​കും.

പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും റെ​യി​ല്‍​വേ ജം​ഗ്ഷ​ന്‍ ഫ്ളൈ ​ഓ​വ​ര്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ഗ​ര​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗി​നും സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ജോ​ണ്‍​സ​ന്‍ ജോ​ൺ, ശ​ര​ത്ത് കു​മാ​ര്‍, പോ​ള്‍ ആ​ന്‍റ​ണി, ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ, ബി​ജു ചെ​റു​കാ​ട്, റോ​യി ജോ​സ​ഫ്, ന​ജി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ടൗ​ണ്‍​ഷി​പ്പ് ലേ​ഔ​ട്ട് പ്ലാ​ന്‍

ച​ങ്ങ​നാ​ശേ​രി ടൗ​ണി​ന് മാ​ത്ര​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഏ​കീ​കൃ​ത​മാ​യ രൂ​പഭം​ഗി നി​ല​നി​ര്‍​ത്തി ടൗ​ണ്‍​ഷി​പ്പ് ലേ​ഔ​ട്ട് പ്ലാ​നി​ന് അം​ഗീ​കാ​രം ന​ല്‍​കി​യാ​ല്‍ അ​ഞഞ്ചുവി​ള​ക്കി​ന്‍റെ നാ​ടി​നു മാ​റ്റ് കൂ​ട്ടും. വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ലൈ​സ​ന്‍​സു​ള്ള വി​ദ​ഗ്ധ എ​ന്‍​ജി​നിയ​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ലെ​ന്‍​സ് ഫെ​ഡ് സം​ഘ​ട​ന ത​യാ​റാ​ണ്. വി​ല​ക്ക​യ​റ്റം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര്‍​മാ​ണ മേ​ഖ​ല അ​ഞ്ച് ശ​ത​മാ​നം സ്ലാ​ബ് വ​ച്ച് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ല​കു​റ​ച്ച് ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം.

 

ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി
ലെ​ന്‍​സ്ഫെ​ഡ്
ഏ​രി​യ പ്ര​സി​ഡ​ന്‍റ്

Tags : NattuVishesham DistrictNews

Recent News

Corehub Up