സാഹോദര്യം ത്രിദിന സമാധാന സംഗമത്തില് പങ്കെടുത്തവര് മാണി സി. കാപ്പന് എംഎല്എയുടെ നേതൃത്വത്തില് അല്ഫോന്സ സ്ക്വയറില് ഒലിവ് മരം നടുന്നു.
ഭരണങ്ങാനം: സര്വകലാശാലാ വിദ്യാര്ഥികള്ക്കായി വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാര് ക്രിസോസ്റ്റം ഫൗണ്ടേഷന്, സൗഹാര്ദ് പീസ് സെന്റര്, വാരണാസി, കേരള സര്വോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ഭരണങ്ങാനം ഓശാനാ മൗണ്ടില് നടക്കുന്ന ത്രിദിന ശില്പശാലയില് പങ്കെടുക്കുന്നവര് ഭരണങ്ങാനം ടൗണില് സമധാന റാലി നടത്തി. പഞ്ചായത്ത് അങ്കണത്തില്നിന്ന് ആരംഭിച്ച റാലി വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്തു.
അല്ഫോന്സ സ്ക്വയറില് ഒത്തുചേര്ന്ന് മാണി സി. കാപ്പന് എംഎല്എയുടെ നേതൃത്വത്തില് ഒലിവ് മരം നട്ടു. മാര് ക്രിസോസ്റ്റം ഫൗണ്ടേഷന് പ്രസിഡന്റ് റെജി കൊപ്പാറ അധ്യക്ഷത വഹിച്ചു. ഫാ. സഖറിയാസ് അട്ടപ്പാട്ട്, ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, റവ. തോമസ് കോശി പനച്ചമൂട്ടില്, വി.എം. അബ്ദുള്ള ഖാന്, ഫാ.ആനന്ദ് മാത്യു, ഷിജിന് വര്ഗീസ്, ബോബി അവഗാമ, ഷിബി പുരയിടം, പി.എം. മാത്യു എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews