x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എ​ൽ ലീ​ഡ​ർ​ഷി​പ്പ് ക്യാ​മ്പ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 02:21 AM IST | Updated: October 19, 2026 02:21 AM IST

കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ലീ​​ഡ​​ർ​​ഷി​​പ്പ് ക്യാ​​മ്പ് സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ക്കു​​

തെ​ള്ള​കം: കെ​സി​വൈ​എ​ൽ കോ​ട്ട​യം അ​തി​രൂ​പ​ത ലീ​ഡ​ർ​ഷി​പ്പ് ക്യാ​മ്പ് 2026 സ​മാ​പി​ച്ചു. യു​വ​ജ​ന​ങ്ങ​ളി​ൽ നേ​തൃ​​പാ​ട​വം, വ്യ​ക്തി​ത്വ​വി​ക​സ​നം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, ആ​ത്മീ​യ വ​ള​ർ​ച്ച, സം​ഘ​ട​നാ​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നു ദി​വ​സ​ത്തെ ക്യാ​മ്പി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​ന്പി​ൽ നേ​തൃ​ത്വം, സം​രം​ഭ​ക​ത്വം, സ​ഭാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ, എ​ഐ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ന്നു.


ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ഫാ. ​ജേ​ക്ക​ബ്‌ കു​റി​പ്പി​ന​ക​ത്ത് മെ​മ്മോ​റി​യ​ൽ പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​ന​വും വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.


കെ​സി​വൈ​എ​ൽ അ​തി​രൂ​പ​താ ചാ​പ്ല​യി​ൻ ഫാ. ​മാ​ത്തു​കു​ട്ടി കു​ള​ക്കാ​ട്ടു​കു​ടി​യി​ൽ, പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ചാ​ക്കോ ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ബി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​സ്‌​മി ബാ​ബു, ട്ര​ഷ​റ​ർ ജോ​യ​ൽ ടെ​നി, ഡ​യ​റ​ക്ട​ർ സ്റ്റെ​ഫി പു​തി​യ​കു​ന്നേ​ൽ, സി​സ്റ്റ​ർ അ​ഡ്വൈ​സ​ർ സി​സ്റ്റ​ർ ലേ​ഖ എ​സ്ജെ​സി, മ​ല​ബാ​ർ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ബോ​ണി ജോ​സ് ടോ​മി, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
ബെ​സ്റ്റ് ക്യാ​മ്പ​മാ​രാ​യി ചെ​റു​ക​ര ഇ​ട​വ​കാ​ഗം ബി​ബി​ൻ ഇ​ട​യാ​ടി​യി​ലും ക​രി​പ്പാ​ടം ഇ​ട​വ​കാം​ഗം ബി​നീ​റ്റ ബി​ജു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags :

Recent News

Corehub Up