x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനാസ്ഥ വ​രു​ത്തു​ന്ന അ​പ​ക​ടം

വെബ് ഡെസ്ക്
Published: October 19, 2026 02:10 AM IST | Updated: October 19, 2026 02:10 AM IST

നാ​​ഗ​​മ്പ​​ടം റെ​​യി​​ല്‍​വേ മേ​​ല്‍​പാ​​ല​​ത്തി​​ലെ ഫു​​ട്പാ​​ത്തി​​ലെ സ്ലാ​​ബു​​ക​​ള്‍ ത​​ക​​ര്‍​ന്ന നി​​ല​​യി​​ല്‍.

കോ​​ട്ട​​യം: കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍ സൂ​​ക്ഷി​​ക്കു​​ക... നാ​​ഗ​​മ്പ​​ടം റെ​​യി​​ല്‍​വേ മേ​​ല്‍​പാ​​ല​​ത്തി​​ന്‍റെ ഫു​​ട്പാ​​ത്തി​​ല്‍ അ​​പ​​ക​​ട​​കെ​​ണി ഒ​ളി​ച്ചി​രി​പ്പു​ണ്ട്. ഫു​​ട്പാ​​ത്തി​​ല്‍ പ​​ല​​യി​​ട​​ത്തും സ്ലാ​​ബു​​ക​​ള്‍ ഇ​​ള​​കി മാ​​റി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ സ്ലാ​​ബു​​ക​​ളേ​​യി​​ല്ല. ക​​ണ്ണൊ​​ന്ന് തെ​​റ്റി​​യാ​​ല്‍, കാ​​ലൊ​​ന്നു മാ​​റി​​യാ​​ല്‍ ഓ​​ട​​യി​​ല്‍ വീ​​ഴും ഉ​​റ​​പ്പാ​​ണ്.

നാ​ഗ​ന്പ​ടം റെ​​യി​​ല്‍​വേ മേ​​ല്‍​പാ​​ലം പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ നി​​ര്‍​മി​​ച്ച​​താ​​ണ് ഫു​​ട്പാ​​ത്ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ധി​ക​നാ​ൾ എ​ത്തും​മു​ന്പേ ഫു​​ട്പാ​​ത്തി​​ലെ സ്ലാ​​ബു​​ക​​ള്‍ ഇ​​ള​​കാ​​ന്‍ തു​​ട​​ങ്ങി. പ​​ല​​യി​​ട​​ത്തും സ്ലാ​​ബു​​ക​​ള്‍ ഇ​​ടി​​ഞ്ഞു ഓ​​ട​​യി​​ല്‍ വീ​​ണു. റി​​ബ​​ണ്‍ കെ​​ട്ടി​​യും വീ​​പ്പ നി​​ര​​ത്തി​​യും മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ ന​​ല്‍​കു​ന്ന​ത​ല്ലാ​തെ സ്ലാ​​ബു​​ക​​ള്‍ മാ​​റ്റി​​യി​​ടാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ ഇ​​തു​​വ​​രെ ത​​യാ​​റാ​​യി​​ട്ടി​​ല്ല.

റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​ന്‍, ബ​സ് സ്റ്റാ​ൻ​ഡ്, നാ​​ഗ​​മ്പ​​ടം പ​​ള്ളി, ആ​​ശു​​പ​​ത്രി, സ്റ്റേ​​ഡി​​യം, റൗ​​ണ്ടാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ളു​​ക​​ള്‍ ഇ​​തു​​വ​​ഴി​​യാ​​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. രാ​​ത്രി​​കാ​​ല​​ത്ത് ഇ​​വി​​ടെ വെ​​ളി​​ച്ച​​മി​​ല്ലാ​​ത്ത​​ത് അ​​പ​​ക​​ട​​ത്തി​​ന്‍റെ വ്യാ​​പ്തി കൂ​​ട്ടു​​ന്നു​​ണ്ട്. ഇ​​തി​​നോ​​ട​​കം ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up