ലഹരി മുക്ത ജില്ലാ സന്ദേശയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് നിർവഹിക്കുന്നു.
ചെറുതോണി: ലഹരിക്കെതിരേയുള്ള തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം അടുത്തമാസം മൂന്നിന് രമേശ് ചെന്നിത്തല നിർവഹിക്കും. ഇതിനു മുന്നോടിയായുള്ള ലഹരിമുക്ത ജില്ലാ സന്ദേശയാത്രയ്ക്ക് മുരിക്കാശേരി പാവനാത്മ കോളജിൽ തുടക്കമായി. ജില്ലാ സന്ദേശയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ്ഓഫും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവത്കരണ പരിപാടിയും നടന്നു. ജില്ലയുടെ വിവിധ മേഖലകളിലൂടെ പാവനാത്മ കോളജിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്കരണ പരിപാടികൾ നടത്തും. ജില്ലാ സന്ദേശയാത്രയ്ക്ക് കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, അധ്യാപകർ, അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Toofan Inauguration