Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan

ഓപ്പറേഷൻ തൂഫാൻ പ്രശംസ അർഹിക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

ഭ​ര​ണ​ങ്ങാ​നം: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​പ​ത്താ​ണെ​ന്നും ഇ​ത് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ പ്ര​ശം​സ അ​ര്‍​ഹി​ക്കു​ന്ന​താ​യും ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് സ​ർ​ക്കാ​രി​ന്‍റെ മ​യ​ക്കുമ​രു​ന്നി​നെ​തി​രേയു​ള്ള പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ച്ച​ത്. ദീ​പി​ക പ​ത്രം മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യും ജാ​ഗ്ര​ത​യും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ബി​ഷ​പ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു മാ​ര​ക​മാ​യ ല​ഹ​രിവ​സ്തു​ക്ക​ൾ എ​ത്തി​ച്ച് മ​ല​യാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത് പ​ത്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. 6,000 രൂ​പ​യ്ക്ക് ഒ​ഡീ​ഷ​യി​ൽ നി​ന്ന് എ​ത്തി​ച്ച ല​ഹ​രി​വ​സ്തു മൂ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന​താ​യു​ള്ള ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് ദീ​പി​ക റി​പ്പോ​ർ​ട്ടി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ത്തി​യ​തോ​ടെ ല​ഹ​രിവ​സ്തു​ക്ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച് വി​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെും ക​ബ​ളി​പ്പി​ച്ച് ല​ഹ​രി വി​ൽ​ക്കു​ന്ന വി​വ​ര​ങ്ങ​ളും വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേയു​ള്ള പോ​രാ​ട്ടം പോ​ലീ​സി​ന്‍റെ മാ​ത്രം ക​ട​മ​യ​ല്ലെ​ന്നും സ​ഭ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഈ ​സാ​മൂ​ഹി​ക കാ​ന്‍​സ​റി​നെ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ല​ന​മു​ണ്ടാ​ക്കി​യെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ല​ന​മു​ണ്ടാ​ക്കി​യെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ദ​ക്ഷി​ണേ​ന്ത്യ​ൻ ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി.

തൂ​ഫാ​ൻ ഏ​കോ​പി​പ്പി​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്പി റാ​ങ്കി​ൽ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ആ​യി​രു​ന്നു യോ​ഗം.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രും ചേ​ർ​ന്നു​ള്ള വ​ലി​യ ഓ​പ്പ​റേ​ഷ​നാ​യി​രി​ക്കും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​ണ് ല​ക്ഷ്യം.

ബ​സ്, ട്രെ​യി​ൻ, വി​മാ​നം, ബോ​ട്ട് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​ത് ത​ട​ഞ്ഞ് കേ​ര​ള​ത്തെ ല​ഹ​രി​മു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നെ തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഓ​ൺ​ലൈ​നി​ലും കൊ​റി​യ​റി​ലു​മാ​യി ല​ഹ​രി​മ​രു​ന്ന് എ​ത്തു​ന്നു​ണ്ട്. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്ലാ​തെ ഒ​രു മ​രു​ന്നും വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ല.

ക്യാ​ൻ​സ​ർ മ​രു​ന്നു​വ​രെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് വാ​ങ്ങി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഇ​തു​സം​ബ​ന്ധി​ച്ചു ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. വേ​ണ്ടി​വ​ന്നാ​ൽ സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

 

Kerala

ഓപ്പറേഷൻ തൂഫാൻ: അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​ടെ യോ​ഗം 10ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നട​​​ക്കം ക​​​ഞ്ചാ​​​വും മ​​​യ​​​ക്കുമ​​​രു​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ യോ​​​ഗം 10നു ​​​ചേ​​​രും.

മ​​​യ​​​ക്കുമ​​​രു​​​ന്നി​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​രു​​​ടെ യോ​​​ഗം കേ​​​ര​​​ളം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​ന്ന​​​ത്.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ട്രെ​​​യി​​​ൻ മാ​​​ർ​​​ഗ​​​വും ക​​​ട​​​ൽ മാ​​​ർ​​​ഗ​​​വും ക​​​ഞ്ചാ​​​വും മ​​​യ​​​ക്കു മ​​​രു​​​ന്നും എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തു ത​​​ട​​​യാ​​​നാ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ജി​​​പി​​​മാ​​​ർ എ​​​ത്തി​​​ച്ചേ​​​രാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​യ​​​യ്ക്കും. ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

ഓ​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നി​​​ൽ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​: രമേശ് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​പ്പെ​​​ട്ട​​​വ​​​രെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ക്കി കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഓ​​​പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നി​​​ൽ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

35 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ല​​​ഹ​​​രി മു​​​ക്ത കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കും. ആ​​​ൾ​​​ക്ക​​​ഹോ​​​ളി​​​ക് അ​​​നോ​​​ണി​​​മി​​​സ് പോ​​​ലെ നാ​​​ർ​​​കോ​​​ട്ടി​​​ക് അ​​​നോ​​​ണി​​​മി​​​സ് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: വ​യ​നാ​ട്ടി​ല്‍ ഒ​രു മാ​സ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ​ത് 148 പേ​ര്‍

 

ക​ല്‍​പ്പ​റ്റ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​ന​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ല്‍ ഒ​രു മാ​സ​ത്തി​നി​ടെ 135 കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 148 പേ​ര്‍. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 30 വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​ണ് ഇ​ത്ര​യും അ​റ​സ്റ്റ് ന​ട​ന്ന​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കൈ​വ​ശം വ​ച്ച​തി​നും വി​ല്‍​പ​ന ന​ട​ത്തി​യ​തി​നും 66 പേ​രെ പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി​യി​ലും തി​രു​നെ​ല്ലി​യി​ലും ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ടു​ത്തു. 110.267 ഗ്രാം ​എം​ഡി​എം​എ, എ​ട്ട് കി​ലോ ഗ്രാം ​ക​ഞ്ചാ​വ്, 7.7 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, ക​ഞ്ചാ​വ് നി​റ​ച്ച 101 സി​ഗ​ര​റ്റ് എ​ന്നി​വ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി​ക്ക​ട​ത്ത്, വി​ല്‍​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​ന് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ല​ഹ​രി​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: പോ​ലീ​സു​മാ​യി കൈ​കോ​ർ​ത്ത്‌ വ്യാ​പാ​രി​ക​ളും


ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രം​ഗ​ത്ത്. പോ​ലീ​സു​മാ​യി കൈ​കോ​ർ​ത്ത് ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്താ​ൻ പോ​കു​ന്ന​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.
നാ​ളെ ഉ​ച്ച​കഴിഞ്ഞ് 2.45ന് ​ആ​ല​പ്പു​ഴ കാ​ർ​മൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഓ​ഫീ​സ​ർ ഇ​ൻ-ചാ​ർ​ജ് പു​ട്ട വി​മ​ലാ​ദി​ത്യ പ​ങ്കെ​ടു​ക്കും.

Kerala

തൂഫാന് ദീപികയുടെ പിന്തുണ; അവസാന വേരും അറക്കും: മന്ത്രി രമേശ് ചെന്നിത്തല

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ല​​​ഹ​​​രി മാ​​​ഫി​​​യാ​​​യു​​​ടെ വേ​​​ര​​​റ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി പോ​​​ലീ​​​സ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍ന്ന് ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന് ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ.

ദീ​​​പി​​​ക ഐ​​​ക്ക​​​ണ്‍സ് ഓ​​​ഫ് സ​​​ക്‌​​​സ​​​സ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ലും രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ടു​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന് ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​യ കിക്ക് ഔ​​​ട്ട് പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​യി തൂ​​​ഫാ​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​മെ​​​ന്നും ഫാ.​ ​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്ക് ന​​​ന്ദി അ​​​റി​​​യി​​​ച്ച മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രേ​​​യു​​​ള​​​ള തൂ​​​ഫാ​​​ന് ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​മി​​​ല്ലെ​​​ന്നും മ​​​യ​​​ക്കു മ​​​രു​​​ന്നു ലോ​​​ബി​​​യു​​​ടെ അ​​​വ​​​സാ​​​ന വേ​​​രും അ​​​റ​​​ത്ത​​​തി​​​നു ശേ​​​ഷ​​​മേ പ​​​ദ്ധ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നും പ​​​റ​​​ഞ്ഞു.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മ​​​ദ്യ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ലോ​​​ബി ക​​​ച്ച​​​വ​​​ടം നി​​​ര്‍ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പൊ​​​ടി​​​ക്കൈ​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​വ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ ഒ​​​രു വീ​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കും സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റ​​​ല്ലെ​​​ന്നും സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ര്‍ഷ​​​വും തൂ​​​ഫാ​​​ന്‍ തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തൂ​​​ഫാ​​​ന്‍ കേ​​​സി​​​ലൂ​​​ടെ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​വ​​​രെ കാ​​​പ്പാ ചു​​​മ​​​ത്താ​​​നും അ​​​വ​​​രു​​​ടെ സ്വ​​​ത്ത് ക​​​ണ്ടെ​​​ത്താ​​​നും പോ​​​ലീ​​​സി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​ത്രി 9.30 ഓ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളി​ൽ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. വാ​രാ​ന്ത്യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ന്ന് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ൽ​നി​ന്ന് 320 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട്ടെ റി​സോ​ർ​ട്ടി​ൽ വ​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷം തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​ക്ക​ട​ത്ത് ച​ങ്ങ​ല​യി​ലെ ഏ​താ​നും ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ക്ക​ശേ​രി സ്വ​ദേ​ശി ഷി​ഫാ​സ്, ന​മ്പ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ഷ്‌, ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യ, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ലെ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു നാ​ലു​പേ​രു​ടെ​യും താ​മ​സം. എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ തൃ​ശൂ​രി​ലേ​യ്ക്ക് യാ​ത്ര​തി​രി​ച്ച​ത് വ​ഴി​മ​ധ്യേ വാ​ണി​യം​പാ​റ​യി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Leader Page

തൂഫാന്‍ : ഇന്ത്യ കണ്ട ഏറ്റവും വലിയ നാര്‍ക്കോ വേട്ട

ല​​​​​ഹ​​​​​രി​​​​​മാ​​​​​ഫി​​​​​യ​​​​​യു​​​​​ടെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ളെ വേ​​​​​രോ​​​​​ടെ പി​​​​​ഴു​​​​​തെ​​​​​റി​​​​​യാ​​​​​ന്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ മ​​​​​ണ്ണി​​​​​ല്‍ അ​​​​​ല​​​​​യ​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന, സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത നാ​​​​​ര്‍ക്കോ വേ​​​​​ട്ട​​​​​യാ​​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ; ദ ​​​​നാ​​​​ർ​​​​ക്കോ ഹ​​​​ണ്ട്. പ​​​​​തി​​​​​വാ​​​​​യി കാ​​​​​ണാ​​​​​റു​​​​​ള്ള മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് റെ​​​​​യ്ഡ് എ​​​​​ന്ന​​​​​തി​​​​​ന​​​​​പ്പു​​​​​റം, ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍’ ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ല്‍ ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​യി മാ​​​​​റി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​തി​​​​​ന്‍റെ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ വേ​​​​​ഗം, പ​​​​​ഴു​​​​​ത​​​​​ട​​​​​ച്ച സ​​​​​മ​​​​​ഗ്ര​​​​​ത, കൃ​​​​​ത്യ​​​​​ത, പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ജീ​​​​​വ പ​​​​​ങ്കാ​​​​​ളി​​​​​ത്തം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സം​​​​​യോ​​​​​ജ​​​​​നംകൊ​​​​​ണ്ടാ​​​​​ണ്.

ആ​​​​​ഭ്യ​​​​​ന്ത​​​​​രം, എ​​​​​ക്‌​​​​​സൈ​​​​​സ്, റ​​​​​വ​​​​​ന്യു, ആ​​​​​രോ​​​​​ഗ്യം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ത​​​​​ദ്ദേ​​​​​ശ​​​​​സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി വി​​​​​ഭി​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യ സ​​​​​ര്‍ക്കാ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ശേ​​​​​ഷി​​​​​യും ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍സ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ഒ​​​​​രൊ​​​​​റ്റ ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ങ്കു​​​​​വ​​​​​ച്ചു​​​​​കൊ​​​​​ണ്ട് ന​​​​​ട​​​​​ത്തു​​​​​ന്ന ഈ ​​​​​സം​​​​​യു​​​​​ക്ത പ​​​​​ട​​​​​യോ​​​​​ട്ടം ഭ​​​​​ര​​​​​ണ​​​​​നി​​​​​ര്‍വ​​​​​ഹ​​​​​ണ രം​​​​​ഗ​​​​​ത്തെ ഒ​​​​​രു പു​​​​​തി​​​​​യ മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​പാ​​​​​ല​​​​​ന​​​​​വും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​വും അ​​​​​തി​​​​​ജീ​​​​​വ​​​​​ന പി​​​​​ന്തു​​​​​ണ​​​​​യും ഒ​​​​​രു​​​​പോ​​​​​ലെ ഉ​​​​​റ​​​​​പ്പുവ​​​​​രു​​​​​ത്തു​​​​​ന്ന സ​​​​​മ​​​​​ഗ്ര​​​​​ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടാ​​​​​ണ് ഈ ​​​​​വ​​​​​ന്‍ ദൗ​​​​​ത്യ​​​​​ത്തെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ മി​​​​​ക​​​​​വു​​​​​റ്റ​​​​​താ​​​​​ക്കി​​​​​യ​​​​​ത്. ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ ഉ​​​​​റ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​ത്ത ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന "തൂ​​​​​ഫാ​​​​​ന്‍ സ്‌​​​​​ട്രൈ​​​​​ക്കും’ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ നാ​​​​​ടി​​​​​ന്‍റെ കാ​​​​​വ​​​​​ലാ​​​​​ളാ​​​​​ക്കു​​​​​ന്ന "തൂ​​​​​ഫാ​​​​​ന്‍ വാ​​​​​രി​​​​​യേ​​​​​ഴ്സും' ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ കെ​​​​​ണി​​​​​യി​​​​​ല്‍ അ​​​​​ക​​​​​പ്പെ​​​​​ട്ട മ​​​​​ക്ക​​​​​ളെ കൈ​​​​​പി​​​​​ടി​​​​​ച്ചു​​​​​യ​​​​​ര്‍ത്തു​​​​​ന്ന "തൂ​​​​​ഫാ​​​​​ന്‍ കെ​​​​​യ​​​​​റും’ ഒ​​​​​രേ​​​​​പോ​​​​​ലെ സ​​​​​ജീ​​​​​വ​​​​​മാ​​​​​യ​​​​​പ്പോ​​​​​ള്‍ അ​​​​​സാ​​​​​ധ്യ​​​​​​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ​​​​​ത് സാ​​​​​ധ്യ​​​​​മാ​​​​​യി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ "തൂ​​​​​ഫാ​​​​​ന്‍ ജ​​​​​ന​​​​​സ​​​​​ഭ’ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും. ആ​​​​​ദ്യ തൂ​​​​​ഫാ​​​​​ന്‍ ജ​​​​​ന​​​​​സ​​​​​ഭ ഇ​​​​​ന്ന​​​​​ലെ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് ന​​​​​ട​​​​​ന്നു.

"ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍’ ആ​​​​​രം​​​​​ഭി​​​​​ച്ച് കൃ​​​​​ത്യ​​​​​മാ​​​​​യ ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ള്‍ക്കു​​​​​ള്ളി​​​​​ല്‍ ത​​​​​ന്നെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ല​​​​​ഹ​​​​​രി വി​​​​​പ​​​​​ണ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​​​യും ഔ​​​​​ദ്യോ​​​​​ഗി​​​​​ക സൂ​​​​​ചി​​​​​ക​​​​​ക​​​​​ള്‍ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ല്‍ താ​​​​​ഴേ​​​​​ക്ക് പ​​​​​തി​​​​​ക്കാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. കേ​​​​​വ​​​​​ലം 21 ദി​​​​​വ​​​​​സ​​​​​ത്തി​​​​​ല്‍ 3657 കേ​​​​​സ്, 3931 അ​​​​​റ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ന്നു. സ​​​​​ധൈ​​​​​ര്യം ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ വേ​​​​​രു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ടു ക​​​​​ത്തി​​​​​വ​​​​​ച്ച​​​​​പ്പോ​​​​​ള്‍ കേ​​​​​ര​​​​​ളം രാ​​​​​ജ്യ​​​​​ത്തി​​​​​ന് ഒ​​​​​രു മാ​​​​​തൃ​​​​​കകൂ​​​​​ടി​​​​​യാ​​​​​ണ് കാ​​​​​ഴ്ച​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്.

ക​​​​​ര​​​​​യി​​​​​ലോ ക​​​​​ട​​​​​ലി​​​​​ലോ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ലോ വ​​​​​ച്ച് ഒ​​​​​രൊ​​​​​റ്റ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ വ​​​​​ലി​​​​​യ അ​​​​​ള​​​​​വ് മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന പ​​​​​തി​​​​​വ് രീ​​​​​തി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യി, ഒ​​​​​രു ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ഏ​​​​​റ്റ​​​​​വും ചു​​​​​രു​​​​​ങ്ങി​​​​​യ സ​​​​​മ​​​​​യ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ല്‍ കേ​​​​​സു​​​​​ക​​​​​ളും അ​​​​​റ​​​​​സ്റ്റു​​​​​ക​​​​​ളും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന റി​​​​യ​​​​ൽ ടൈം-​​​​ഓ​​​​ൺ ഗ്രൗ​​​​ണ്ട്-​​​​ആ​​​​ന്‍റി നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് മി​​​​​ഷ​​​​​നാ​​​​​യി "ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍' പു​​​​​തി​​​​​യ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഡ​​​​​ല്‍ഹി, ബംഗ​​​​​ളൂ​​​​​രു തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ഒ​​​​​ളി​​​​​ച്ചു​​​​​ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ല​​​​​ഹ​​​​​രി​​​​​മാ​​​​​ഫി​​​​​യാ ത​​​​​ല​​​​​വ​​​​​ന്മാ​​​​​രാ​​​​​യ വി​​​​​ദേ​​​​​ശ പൗ​​​​​ര​​​​​ന്മാ​​​​​രെ​​​​​പ്പോ​​​​​ലും അ​​​​​തി​​​​​ര്‍ത്തി ക​​​​​ട​​​​​ന്നു​​​​ചെ​​​​​ന്ന് പൂ​​​​​ട്ടാ​​​​​ന്‍ ന​​​​​മ്മു​​​​​ടെ ദൗ​​​​​ത്യ​​​​​ത്തി​​​​​ന് സാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കു​​​​​ക്ക​​​​​റി​​​​​ലും ചോ​​​​​ക്ലേ​​​​​റ്റി​​​​​ലും ഒ​​​​​ളി​​​​​പ്പി​​​​​ച്ച മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഒ​​​​​ടു​​​​​വി​​​​​ല്‍ ഒ​​​​​രു ഇ​​​​​ട​​​​​വേ​​​​​ള​​​​​യെ​​​​​ടു​​​​​ക്കാ​​​​​ന്‍ ഈ ​​​​​മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ള്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്ത് എ​​​​​ത്തിനി​​​​​ല്‍ക്കു​​​​​ന്നു കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍.

ഈ ​​​​​മൗ​​​​​നം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​ണെ​​​​ന്ന് ന​​​​​മ്മ​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഈ ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​ന്‍റെ വ്യാ​​​​​പ്തി കൂ​​​​​ടു​​​​​ത​​​​​ല്‍ വ​​​​​ര്‍ധി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടും, ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍ അ​​​​​ടു​​​​​ത്ത ഘ​​​​​ട്ട​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ള്‍ , തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ കേ​​​​​ന്ദ്രസു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ന്‍സി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും, സി​​​​ആ​​​​​ര്‍പി​​​​എ​​​​​ഫ് പോ​​​​​ലു​​​​​ള്ള കേ​​​​​ന്ദ്ര സേ​​​​​ന​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും ഈ ​​​​​ദൗ​​​​​ത്യം വ്യാ​​​​​പി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് മു​​​​​ന്നോ​​​​​ട്ടു​​​​ പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്. കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന ഏ​​​​​ജ​​​​​ന്‍സി​​​​​ക​​​​​ളു​​​​​ടെ ഈ ​​​​​അ​​​​​ടി​​​​​യു​​​​​റ​​​​​ച്ച കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​നപ്ര​​​​​വേ​​​​​ശ​​​​​ന ക​​​​​വാ​​​​​ട​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പൂ​​​​​ര്‍ണ​​​​​മാ​​​​​യി അ​​​​​ട​​​​​യ്ക്കാ​​​​​നും നാ​​​​​ര്‍ക്കോ മാ​​​​​ഫി​​​​​യ​​​​​യു​​​​​ടെ വി​​​​​ത​​​​​ര​​​​​ണ ശൃം​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക സ്രോ​​​​​ത​​​​​സി​​​​​ന്‍റെ​​​​​യും ന​​​​​ട്ടെ​​​​​ല്ലൊ​​​​​ടി​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് ആ​​​​​ഭ്യ​​​​​ന്ത​​​​​രവ​​​​​കു​​​​​പ്പ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ഈ ​​​​​പ​​​​​ട​​​​​യോ​​​​​ട്ട​​​​​ത്തി​​​​​ല്‍ കേ​​​​​ര​​​​​ള പോ​​​​​ലീ​​​​​സി​​​​​നൊ​​​​​പ്പം ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ ജ​​​​​ന​​​​​ങ്ങ​​​​​ള്‍ വ​​​​​ലു​​​​​പ്പ​​​​​ച്ചെ​​​​​റു​​​​​പ്പ​​​​​മി​​​​​ല്ലാ​​​​​തെ, പ്രാ​​​​​യ​​​​​ഭേ​​​​​ദ​​​​​മ​​​​​ന്യേ ഒ​​​​​രൊ​​​​​റ്റ മ​​​​​ന​​​​​സോ​​​​​ടെ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന തൂ​​​​​ഫാ​​​​​ന്‍ വാ​​​​​രി​​​​​യേ​​​​​ഴ്സാ​​​​​യി. പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഈ ​​​​​ജാ​​​​​ഗ്ര​​​​​തക്ക​​​​​ണ്ണു​​​​​ക​​​​​ള്‍ നി​​​​​യ​​​​​മ​​​​​പാ​​​​​ല​​​​​ക​​​​​ര്‍ക്ക് ക​​​​​രു​​​​​ത്താ​​​​​യി. ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ ആ​​​​​ജ്ഞാ​​​​​ശ​​​​​ക്തി​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ലുപ്പ​​​​​ച്ചെ​​​​​റു​​​​​പ്പ​​​​​മി​​​​​ല്ലാ​​​​​ത്ത ഈ ​​​​​സ​​​​​ജീ​​​​​വ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​വും ഒ​​​​​ന്നു​​​​​ചേ​​​​​രു​​​​​മ്പോ​​​​​ള്‍, ഭാ​​​​​ര​​​​​തം ക​​​​​ണ്ട​​​​​തി​​​​​ല്‍വ​​​​​ച്ച് ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ജ​​​​​ന​​​​​കീ​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യി ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നാ​​​​​യി "തൂ​​​​​ഫാ​​​​​ന്‍ ദി ​​​​​നാ​​​​​ര്‍ക്കോ ഹ​​​​​ണ്ട്' മാ​​​​​റി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

സാ​​​​​ധാ​​​​​ര​​​​​ണ റെ​​​​​യ്ഡു​​​​​ക​​​​​ള്‍ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നി​​​​​ന്‍റെ വി​​​​​പ​​​​​ണി​​​​​യെ താ​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി മാ​​​​​ത്രം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ള്‍, ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍ അ​​​​​തി​​​​​ന്‍റെ വി​​​​​ത​​​​​ര​​​​​ണ ശൃം​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക സ്രോ​​​​​ത​​​​​സി​​​​​ന്‍റെ​​​​​യും ന​​​​​ട്ടെ​​​​​ല്ലൊ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ഈ ​​​​​മ​​​​​ഹാ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ല്‍ അ​​​​​ണി​​​​​ചേ​​​​​ര്‍ന്നി​​​​​ട്ടു​​​​​ള്ള പ്ര​​​​​ബു​​​​​ദ്ധ​​​​​രാ​​​​​യ കേ​​​​​ര​​​​​ള ജ​​​​​ന​​​​​ത​​​​​യ്ക്ക് ഞാ​​​​​ന്‍ ഹൃ​​​​​ദ​​​​​യം നി​​​​​റ​​​​​ഞ്ഞ ന​​​​​ന്ദി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. ന​​​​​മ്മു​​​​​ടെ വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കാ​​​​​യി, ല​​​​​ഹ​​​​​രി​​​​​മു​​​​​ക്ത​​​​​മാ​​​​​യ ഒ​​​​​രു ന​​​​​വ​​​​​കേ​​​​​ര​​​​​ളം പൂ​​​​​ര്‍ണ​​​​​മാ​​​​​യും യാ​​​​​ഥാ​​​​​ര്‍ഥ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഈ ​​​​​പോ​​​​​രാ​​​​​ട്ടം കൂ​​​​​ടു​​​​​ത​​​​​ല്‍ ക​​​​​രു​​​​​ത്തോ​​​​​ടെ മു​​​​​ന്നോ​​​​​ട്ടു​​​​ത​​​​​ന്നെ പോ​​​​​കും.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍. എറണാകുളം കളമശേരിയില്‍ വച്ചാണ് ആസാം സ്വദേശിയായ ജിലൂല്‍ ഹഖിനെ തൃക്കാക്കര ഡാന്‍സാഫ് സംഘം പിടികൂടിയത്.

5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ബ്രൗണ്‍ ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ ആയിരുന്നു. അതേസമയം, ഓപ്പറേഷന്‍ തൂഫാനില്‍ ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.

തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്‍ന്ന് അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ തൊഴിലാളികള്‍ എക്‌സൈസിന്‍റെ പിടിയില്‍ ആയിരുന്നു.

Kerala

തൂഫാന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കെസിബിസി; ആശുപത്രികളെ ദുർബലപ്പെടുത്താൻ നീക്കം

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.


വയനാട് - വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

മുനമ്പം ജനതയ്ക്ക് നീതി

മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.

ആശുപത്രികളിലെ സമരങ്ങൾ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വന്യമൃഗശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Latest News

Corehub Up