x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍ ജി​​ല്ലാ റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും ഇ​​ന്ന് പാ​​യി​​പ്പാ​​ട്ട്

വെബ് ഡെസ്ക്
Published: July 27, 2026 11:14 PM IST | Updated: July 27, 2026 11:14 PM IST

പ്രതീകാത്മക ചിത്രം

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍ ദ ​​നാ​​ര്‍​ക്കോ ഹ​​ണ്ടി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​പാ​​യി​​പ്പാ​​ട്ട് ന​​ട​​ക്കും. പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന റാ​​ലി സു​​ന്ദ​​രി​​പ്പ​​ടി ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തു​​മ്പോ​​ള്‍ തു​​റ​​ന്ന ജീ​​പ്പി​​ല്‍ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​ങ്കു​​ചേ​​രും. പാ​​യി​​പ്പാ​​ട് ടൗ​​ണ്‍​ചു​​റ്റി റാ​​ലി ന​​ക്ഷ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സ​​മാ​​പി​​ക്കും. തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വി​​നു ജോ​​ബ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​എം. സാ​​ബു മാ​​ത്യു ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കും. പ​​രി​​പാ​​ടി​​യി​​ല്‍ നാ​​നൂ​​റ് ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ അ​​യ്യാ​​യി​​ര​​ത്തോ​​ളം പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും. തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ല്‍​കും.

എം​​എ​​ല്‍​എ​​മാ​​രാ​​യ വ​​ര്‍​ഗീ​​സ് മാ​​മ്മ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി​​മ്മ ടോ​​മി, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ആ​​ര്‍. സു​​നി​​ലാ​​കു​​മാ​​രി, മോ​​ട്ടി മു​​ല്ല​​ശേ​​രി, സു​​നി​​മോ​​ള്‍ ചാ​​ക്കോ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍
ഇ​​വി​​ടെ എ​​ത്തി​​യി​​ട്ട് ര​​ണ്ടു പ​​തി​​റ്റാ​​ണ്ട്

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ബാ​​ഹു​​ല്യം​​കൊ​​ണ്ട് ശ്ര​​ദ്ധ നേ​​ടി​​യ നാ​​ടാ​​ണ് പാ​​യി​​പ്പാ​​ട്. ബം​​ഗാ​​ളി​​ക​​ള്‍ തി​​ങ്ങി​​വ​​സി​​ക്കു​​ന്ന​​തി​​നാ​​ല്‍ പാ​​യി​​പ്പാ​​ട് മി​​നി ബം​​ഗാ​​ളെ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്ത് എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ പെ​​രു​​മ്പാ​​വൂ​​ര്‍ ക​​ഴി​​ഞ്ഞാ​​ല്‍ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വാ​​സ​​കേ​​ന്ദ്ര​​മാ​​ണ് പാ​​യി​​പ്പാ​​ടും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളും. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലും പാ​​യി​​പ്പാ​​ട് ക​​വ​​ല ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൊ​​ണ്ട് നി​​ബി​​ഡ​​മാ​​കു​​ക പ​​തി​​വാ​​ണ്.

വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന ഇ​​വ​​ര്‍ പാ​​യി​​പ്പാ​​ട് ക​​വ​​ല​​യി​​ലെ​​ത്തി​​യാ​​ണ് തൊ​​ഴി​​ലി​​നാ​​യി വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു ബ​​സു​​ക​​ളി​​ലും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ലും ക​​യ​​റി പോ​​കു​​ന്ന​​ത്.​​ബം​​ഗാ​​ളു​​കാ​​രാ​​ണ് കൂ​​ടു​​ത​​ലെ​​ങ്കി​​ലും ഹ​​രി​​യാ​​ന, ബീ​​ഹാ​​ര്‍, ഒ​​റീ​​സ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള​​വ​​രും ഇ​​വി​​ടെ​​യു​​ണ്ട്. 2005ല്‍ ​​നൂ​​റോ​​ളം ബം​​ഗാ​​ളി​​ക​​ളാ​​ണ് ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​വി​​ടെ തൊ​​ഴി​​ലും കൂ​​ലി​​യും കൂ​​ടു​​ത​​ല്‍ ല​​ഭി​​ച്ചോ​​ടെ ഇ​​വ​​ര്‍ സ്വ​​ന്ത​​ക്കാ​​രെ​​യും നാ​​ട്ടു​​കാ​​രെ​​യും പാ​​യി​​പ്പാ​​ട്ടേ​​ക്ക് എ​​ത്തി​​ച്ചു.

2015ടെ ​​പാ​​യി​​പ്പാ​​ട്ടെ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളു​​ടെ എ​​ണ്ണം പ​​തി​​നാ​​യി​​രം വ​​രെ എ​​ത്തി​​യ​​താ​​യാ​​ണ് ക​​ണ​​ക്ക്. പാ​​യി​​പ്പാ​​ട് കൂ​​ടാ​​തെ തൃ​​ക്കൊ​​ടി​​ത്താ​​നം, തെ​​ങ്ങ​​ണ, മാ​​മ്മൂ​​ട്, വാ​​ക​​ത്താ​​നം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ലും ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വ​​ന്‍​തോ​​തി​​ല്‍ താ​​മ​​സി​​ക്കു​​ന്നു​​ണ്ട്.
പേ​​രു​​ദോ​​ഷ​​വും

ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ ക്രി​​മി​​ന​​ല്‍, ക​​ഞ്ചാ​​വ്, മ​​യ​​ക്കു​​മ​​രു​​ന്ന് സം​​ഘ​​ങ്ങ​​ള്‍ ക​​ട​​ന്നു​​കൂ​​ടി സ്വൈ​​ര​​ജീ​​വി​​ത​​ത്തി​​നു പ്ര​​ശ്ന​​ങ്ങ​​ള്‍ നേ​​രി​​ട്ട​​പ്പോ​​ള്‍ പാ​​യി​​പ്പാ​​ട്ടും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും നാ​​ട്ടു​​കാ​​ര്‍​ക്കി​​ട​​യി​​ല്‍ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ണ്ടാ​​യി. പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തും തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

ഇ​​വി​​ടെ താ​​മ​​സി​​ച്ച് ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രു​​ടെ രേ​​ഖ​​ക​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന് പ​​ഞ്ചാ​​യ​​ത്തും പോ​​ലീ​​സും ന​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ സ്വ​​ന്തം നാ​​ട്ടി​​ലേ​​ക്കു പോ​​യ പ​​ല​​രും മ​​ട​​ങ്ങി​​യെ​​ത്താ​​ന്‍ വി​​മു​​ഖ​​ത കാ​​ട്ടി. ഇ​​വ​​രു​​ടെ ക്യാ​​മ്പു​​ക​​ളി​​ല്‍​നി​​ന്നും വ​​ന്‍​തോ​​തി​​ല്‍ ക​​ഞ്ചാ​​വ്, എം​​ഡി​​എം​​എ, നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ പി​​ടി​​കൂ​​ടു​​ക​​യും ചി​​ല തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ല​​ഹ​​രി കേ​​സു​​ക​​ളി​​ല്‍ കു​​ടു​​ങ്ങു​​ക​​യും ചെ​​യ്തു. ഇ​​വ​​ര്‍​ക്കി​​ട​​യി​​ല്‍ ക​​ട​​ന്നു​​കൂ​​ടി​​യ ബം​​ഗ്ലാ​​ദേ​​ശി​​ക​​ളും സ​​ര്‍​ക്കാ​​രി​​ന്‍റെ നോ​​ട്ട​​പ്പു​​ള്ളി​​ക​​ളാ​​യി.

കോ​​വി​​ഡ് ലോ​​ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച 2021ല്‍ ​​തൊ​​ഴി​​ലും ആ​​ഹാ​​ര​​വും ഇ​​ല്ലാ​​തെ വ​​ന്ന​​പ്പോ​​ള്‍ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങ​​ണ​​മെ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ നി​​ര്‍​ബ​​ന്ധം പി​​ടി​​ച്ചു. ഇ​​തി​​നു ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ള്‍ അ​​യ്യാ​​യി​​ര​​ത്തോ​​ളം വ​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പാ​​യി​​പ്പാ​​ട് ക​​വ​​ല ഉ​​പ​​രോ​​ധി​​ച്ച​​ത് വ​​ലി​​യ വാ​​ര്‍​ത്ത​​യാ​​കു​​ക​​യും കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ ഇ​​ട​​പെ​​ടു​​ക​​യും ചെ​​യ്തു. സ്പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി ഇ​​വ​​രെ നാ​​ട്ടി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ട്ടു. ലോ​​ക് ഡൗ​​ണ്‍ പി​​ന്‍​വ​​ലി​​ച്ച​​പ്പോ​​ഴാ​​ണ് ഇ​​വ​​ര്‍ തി​​രി​​കെ​​യെ​​ത്തി​​യ​​ത്.
പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ൽ 110 ക്യാ​​മ്പു​​ക​​ളി​​ലാ​​യി മൂ​​വാ​​യി​​ര​​ത്തോ​​ളം ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്നാ​​ണ് ലേ​​ബ​​ര്‍ ക്യാ​​മ്പ് ഓ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ക​​ണ​​ക്കു​​ക​​ളി​​ല്‍ പ​​റ​​യു​​ന്ന​​ത്.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up