അരുവിത്തുറ ലയൺസ് ക്ലബ് കിറ്റ് വിതരണം ചെയ്തപ്പോൾ.
തലനാട്: തലനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നഷ്ടം സംഭവിച്ചവർക്ക് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും കെ.എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെയും നേതൃത്വത്തിൽ അടുക്കള ഉപകരണങ്ങൾ നൽകി.
ചാരിറ്റി കൺവീനറും അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് മെംബറുമായ പ്രഫ. റോയി തോമസ് അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
തലനാട് പഞ്ചായത്ത് പ്രസിഡന്റ് ആശ റിജു അധ്യക്ഷത വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ, വാർഡ് മെംബർ ജോസഫ് ഡേവിഡ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സോളി ഷാജി, മുൻ മെംബറും സിഡിഎസ് അംഗവുമായ ഷമീല ഹനീഫ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി മനോജ് ടി. ബെഞ്ചമിൻ, ബോർഡ് അംഗങ്ങളായ മാത്യു വെള്ളപ്പാണി, സുകുമാരൻ പുതിയകുന്നേൽ, സി.ജെ. ജോസ് ചക്കാലയ്ക്കൽ, കെ.ആർ. ഷാജി, ദീപാമോൾ ജോർജ് എന്നിവർ പങ്കെടുത്തു.