x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്നു

വെബ് ഡെസ്ക്
Published: August 11, 2026 10:29 PM IST | Updated: August 11, 2026 10:29 PM IST

കൃ​​ഷി ന​​ശി​​പ്പി​​ച്ച കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​പ്പോ​​ൾ.

അ​​ടി​​വാ​​രം: പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത്‌ നാ​​ലാം വാ​​ർ​​ഡ് അ​​ടി​​വാ​​ര​​ത്തും സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തും കൃ​​ഷി ന​​ശി​​പ്പി​​ച്ച കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര​​യി​​ലെ ഔ​​ദ്യോ​​ഗി​​ക ഷൂ​​ട്ട​​ർ​​മാ​​രാ​​ണ് വെ​​ടി​​വ​​ച്ച​​ത്. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​ന​​ർ​​വ മോ​​ഹ​​ന്‍റെ​​യും ഫോ​​റ​​സ്റ്റ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ​​യും അ​​നു​​മ​​തി​​യോ​​ടെ പ​​ന്നി​​ക​​ളെ മ​​ണ്ണെ​​ണ്ണ ഒ​​ഴി​​ച്ച് മ​​റ​​വ് ചെ​​യ്തു.

നെ​​ടും​​കു​​ന്നം, ക​​ങ്ങ​​ഴ, വെ​​ള്ളാ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം
അതിരൂ​​ക്ഷം

ക​​റു​​ക​​ച്ചാ​​ൽ: കാ​​ട്ടു​​പ​​ന്നി​​ക​​ളു​​ടെ വി​​ള​​യാ​​ട്ട​​ത്തി​​ൽ നെ​​ടും​​കു​​ന്നം, ക​​ങ്ങ​​ഴ, വെ​​ള്ളാ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ൾ ഭീ​​തി​​യി​​ലാ​​യി​​ട്ട് നാ​​ളു​​ക​​ളാ​​യി. നി​​ര​​വ​​ധി ക​​ർ​​ഷ​​ക​​രു​​ടെ തെ​​ങ്ങ്, ക​​മു​​ക്, വാ​​ഴ,ചേ​​ന, ചേ​​മ്പ്, കാ​​ച്ചി​​ൽ, മ​​ര​​ച്ചീ​​നി അ​​ട​​ക്ക​​മു​​ള്ള​​വ​​യും വെ​​ണ്ട, ചീ​​ര, വെ​​ള്ള​​രി തു​​ട​​ങ്ങി​​യ പ​​ച്ച​​ക്ക​​റി​​കൃ​​ഷി​​ക​​ളും കാ​​ട്ടു​​പ​​ന്നി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തി കു​​ത്തി​​മ​​റി​​ച്ച് ന​​ശി​​പ്പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് നാ​​ളു​​ക​​ളാ​​യി. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ന​​ഷ്ടം താ​​ങ്ങാ​​നാ​​വാ​​തെ പ​​ല​​രും കൃ​​ഷി ഉ​​പേ​​ക്ഷി​​ച്ചു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ നി​​ര​​വ​​ധി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. മാ​​ന്തു​​രു​​ത്തി, വ​​ള്ളി​​മ​​ല, നെ​​ടും​​കു​​ഴി, ഊ​​ത്ത​​പ്പാ​​റ ഭാ​​ഗം, നെ​​ടു​​മ​​ണ്ണി, വീ​​ര​​ൻ​​മ​​ല, മു​​ള​​യം​​വേ​​ലി, കു​​രു​​ന്നം​​വേ​​ലി തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം കാ​​ട്ടു​​പ​​ന്നി​​ക​​ളു​​ടെ വി​​ള​​യാ​​ട്ട​​മാ​​ണ്.

സ​​ന്ധ്യ​​യാ​​യാ​​ൽ പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ജ​​ന​​ങ്ങ​​ൾ ഭ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം നി​​യ​​ന്ത്രി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കും സാ​​ധി​​ച്ചി​​ട്ടി​​ല്ല. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ആ​​റു ഷൂ​​ട്ട​​ർ​​മാ​​രെ നി​​യോ​​ഗി​​ച്ചെ​​ങ്കി​​ലും ഫ​​ല​​വ​​ത്താ​​യി​​ല്ല.

Tags : Nattuvishesham Districtnews Wild boars

Recent News

Corehub Up