മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
അടൂർ: ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനവുമായി അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഈ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്ന ആദ്യ ആശുപത്രിയാണ് ലൈഫ് ലൈൻ. ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യപരിചരണത്തിലും മാതൃ-ശിശു ചികിത്സാരംഗത്തും ലോകോത്തര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പാണ്
പുതിയ സംവിധാനമെന്ന് ഡിഎംഒ പറഞ്ഞു.
ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ലൈഫ് ലൈൻ ആശുപത്രി ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനുസ്മിത ആൻഡ്രൂസ് പുതിയ സംവിധാനത്തിന്റെ സവിശേഷതകളും ചികിത്സാരംഗത്തെ പ്രയോജനങ്ങളും വിശദീകരിച്ചു.
ആശുപത്രി ചാപ്ലയിൻ റവ. സി. ജോസഫ്, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥികൾക്ക് ഡയറക്ടർ ഡോ. മാത്യു പാപ്പച്ചൻ ഉപഹാരങ്ങൾ നൽകി. ആധുനിക അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ സ്ഥാപിച്ചതിലൂടെ ഫീറ്റൽ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, റീപ്രൊഡക്ടീവ് മെഡിസിൻ, ഒബ്സ്ടട്രിക്സ് ആൻഡ് ഗൈനക്കോളജി, നിയോനറ്റോളജി എന്നീ വിഭാഗങ്ങളുടെ സംയോജിത ചികിത്സാസേവനങ്ങൾ കൂടുതൽ ശക്തമാകും. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില, വളർച്ച, ഘടനാപരമായ സവിശേഷതകൾ എന്നിവ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തുന്നതിനും സങ്കീർണമായ ഗർഭാവസ്ഥകളിൽ കൂടുതൽ കൃത്യമായ ചികിത്സാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പുതിയ സാങ്കേതികവിദ്യ വിദഗ്ധർക്ക് സഹായകമാകും.