x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി: യു​വ​മോ​ർ​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: August 12, 2026 12:44 AM IST | Updated: August 12, 2026 12:44 AM IST

യു​വ​മോ​ർ​ച്ച ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്

ക​ണ്ണൂ​ർ: ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് യു​വ​മോ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് നി​ര​ത്തി ത​ട​ഞ്ഞു.​പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ഇ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ രാ​ജി​വെ​യ്ക്കു​ക, പി.​എ​സ്‌​സി നി​യ​മ​ന​ങ്ങ​ള്‍ സു​താ​ര്യ​മാ​ക്കു​ക, എ​ല്‍​പി​എ​സ്ടി ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ച് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​രു​ൺ കൈ​ത​പ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ മാ​വി​ലാ​ക്ക​ണ്ടി, സൗ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ വാ​സു​ദേ​വ്, ബി​ജെ​പി ക​ണ്ണൂ​ർ​നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ കാ​ൽ‌​ടെ​ക്സി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Tags : Nattuvishesham Districtnews Collectorate march

Recent News

Corehub Up