കോതമംഗലം: പൂയംകുട്ടി മണികണ്ടൻചാലിൽ 45 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ.മണികണ്ടൻചാൽ ചാലിൽ ജിൻസ് ഏലിയാസ് (41) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.സാദിഖ്, കുട്ടമ്പുഴ റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham Districtnews Young man