x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്: ര​ണ്ടു​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 02:20 AM IST | Updated: August 12, 2026 02:20 AM IST

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ളം ക​ള്ളു​ഷാ​പ്പി​ന് മു​ന്നി​ൽ​വ​ച്ച് യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ളെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​പ്പി​നി​വ​ട്ടം തൃ​പ്പേ​ക്കു​ളം സ്വ​ദേ​ശി പാ​ല​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ​ൽ(30), പീ​ച്ചി ക​ണ്ണാ​റ മാ​ട​ൻ​ചി​റ സ്വ​ദേ​ശി തോ​ട്ടു​ങ്ങ​ൾ വീ​ട്ടി​ൽ ര​ജീ​ഷ്(43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ഞ്ഞ​നം പൊ​ൻ​മാ​ണി​ക്കു​ടം സ്വ​ദേ​ശി പ​റ​ത്ത​റ​യി​ൽ വീ​ട്ടി​ൽ മു​സ്ത​ഫ(36)​യെ​യാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഒ​ൻ​പ​തി​ന് വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് പ്ര​തി​ക​ൾ ബ​ഹ​ളം​വ​ച്ച​ത് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മു​സ്ത​ഫ​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ല് പൊ​ട്ടി. ക​യ്പ​മം​ഗ​ലം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത്, എ​സ്ഐ ര​ഞ്ജി​ത്ത്, എ​എ​സ്ഐ രാ​ജേ​ഷ്, ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ സു​നി​ൽ​കു​മാ​ർ, സി​പി​ഒ വി​ശാ​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് .

Tags : Nattuvishesham Districtnews Case of assaulting

Recent News

Corehub Up