ആറാം റാങ്ക് നേടിയ അക്ഷയ പ്രദീപിന് കോളജില്‍ നല്കിയ സ്വീകരണം.
പുല്‍പ്പള്ളി: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎ സോഷ്യോളജി പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥി അക്ഷയ പ്രദീപിന് അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്കി.
കോളജില്‍ നടന്ന സ്വീകരണ യോഗം പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ടി. സത്യന് അധ്യക്ഷത വഹിച്ചു.
സി.കെ. രാഘവന് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും കോളജ് മാനേജരുമായ കെ.ആര്. ജയറാം റാങ്ക് ജേതാവിന് ഉപഹാര സമര്‍പ്പണം നടത്തി. പുല്‍പ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജ മഗേഷ്, പഞ്ചായത്ത് അംഗം പി.ബി. മിനി, പിടിഎ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിതിന്‍ കെ. മാത്യു, അധ്യാപകരായ കെ.കെ. അതുല്യ, മര്‍ജാനാ പര്‍വീണ്‍, കെ.ആര്. രാഗി, ശ്യാംജിത്ത് ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.