x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ന്‍​കൊ​ല്ലി-​പു​ല്‍​പ്പ​ള്ളി റോ​ഡി​ലെ കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 12, 2026 03:19 AM IST | Updated: August 12, 2026 03:19 AM IST

റോ​ഡി​ലേ​ക്ക് വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച കാ​ട്.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി റോ​ഡി​ല്‍ വ​ടാ​ന​ക്ക​വ​ല മു​ത​ല്‍ ചൈ​ന്ത​വ​രെ​യു​ള്ള ഭാ​ഗ​ത്തു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​ക​ള്‍ വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ചു നി​ല്‍​ക്കു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡാ​യി​ട്ടും കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ കാ​ടി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ക​യ​റി നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പേ​ടി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ കാ​ടു​ക​ള്‍ റോ​ഡി​ലേ​ക്ക് വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews overgrowth

Recent News

Corehub Up