x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​ന​ല്‍​വേ​ലി ഇ​ന്‍റർസ്റ്റേറ്റ് ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചി​ട്ട് ഇ​ന്ന് അ​ഞ്ചാം​ദി​നം

വെബ് ഡെസ്ക്
Published: August 12, 2026 03:53 AM IST | Updated: August 12, 2026 03:53 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള തി​രു​ന​ല്‍​വേ​ലി ഇ​ന്‍റർസ്റ്റേറ്റ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചി​ട്ട് ഇ​ന്ന് അ​ഞ്ചാം​ദി​നം.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ​ര്‍​വീ​സി​നി​ടെ കേ​ടാ​യ​തി​നെത്തുട​ര്‍​ന്ന് അ​റ്റ​കു​റ്റപ്പ​ണി​ക​ള്‍​ക്കാ​യി പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ക​യ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ഈ ​സ​ര്‍​വീ​സി​ല്‍ ഓ​ടു​ന്ന​തി​നാ​യി ഒ​രു​വ​ര്‍​ഷം​മു​മ്പാ​ണ് പു​തി​യ ബ​സ് അ​നു​വ​ദി​ച്ച​ത്.

രാ​വി​ലെ 7.15ന് ​ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് തി​രു​വ​ല്ല, അ​ടൂ​ര്‍, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, തെന്മല, ആ​ര്യ​ങ്കാ​വ്, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി​വ​ഴി ഉ​ച്ച​ക്ക് 1.30ന് ​തി​രു​ന​ല്‍​വേ​ലി​യി​ല്‍ എ​ത്തി അ​വി​ടെ​നി​ന്നും 2.30ന് ​തി​രി​കെ പു​റ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി രാ​ത്രി പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന​താ​ണ് ഈ ​സ​ര്‍​വീ​സ്. ബ​സ് സ​ര്‍​വീ​സ് നി​ല​ച്ച​ത് ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല​വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പാ​രി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഈ ​ഇ​ന്‍റർസ്റ്റേറ്റ് സ​ര്‍​വീ​സ് മു​ട​ങ്ങു​മ്പോ​ള്‍ ഇ​ന്‍റർസ്റ്റേറ്റ് പെ​ര്‍​മി​റ്റു​ള്ള ബ​സ് മ​റ്റ് ഡി​പ്പോ​ക​ളി​ല്‍​നി​ന്നും എ​ത്തി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ക​യോ അ​ല്ലാ​ത്ത​പ​ക്ഷം മ​റ്റൊ​രു ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍​ബ​സ് ആ​ര്യ​ങ്കാ​വ് വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ക​യോ ചെ​യ്യു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ല്‍ ഈ ​ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചി​ട്ട് ഡി​പ്പോ അ​ധി​കൃ​ത​ര്‍ പ​ക​രം ക്ര​മീ​ക​ര​ണം ഇ​തു​വ​രേ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​രു​പ​തി​നാ​യി​രം​ രൂ​പ​വ​രെ ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന സ​ര്‍​വീ​സാ​ണി​ത്.

Tags : Nattuvishesham DistrictNews DeepikaNews bus service

Recent News

Corehub Up