സീനിയര്‍ ചേംബർ ഇന്റർനാഷണൽ മതുമൂല ലീജിയന് സ്ഥാനാരോഹണം
ചങ്ങനാശേരി: സീനിയര്‍ ചേംബ ർ ഇന്റർനാഷണല്‍ മതുമൂല ലീജിയന് സ്ഥാനരോഹണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നഗരസഭാ ചെയര്മാന് ജോമി ജോസഫ് നിര്‍വഹിച്ചു. വൈക്കം ലീജിയന് പ്രസിഡന്റ് എം.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. പ്രഫ.ഏബ്രഹാം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് എസ്.പി. അരവിന്ദ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ബി. വേണുഗോപാല്‍, അഡ്വ. ബോബന് തെക്കേല്‍, ജയിംസുകുട്ടി ഞാലിയില്‍, എസ്.ഡി. സുരേഷ് ബാബു, മാത്യു പുന്നശേരി, അജയ് പാലാത്ര, അനില്‍ മൂലയില്‍, ബിനോയ് നിരവത്തുവയല്, സോണി സണ്സോഫ്റ്റ് എന്നിവര്‍ പ്രസംഗിച്ചു.
ലീജിയന് ഭാരവാഹികളായി മാത്യു ജോസഫ് പുന്നശേരി പ്രസിഡന്റ്, അജയ് തോമസ് പാലാത്ര സെക്രട്ടറി, അനില്‍ ജോസഫ് മൂലയില്‍ ട്രഷറര്‍, ഷിബു നാല്പതാംകളം ജോ. സെക്രട്ടറി, നിബുജോസഫ് മണമ, ബിനോയ് നിരവത്തുവയല്, അനില്‍ കോയിപ്പള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു.