x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൊ​ണാ​ള്‍​ഡോ അ​രൗ​ജൊ ലി​വ​ര്‍​പൂ​ളി​ല്‍

വെബ്ഡെസ്ക്
Published: August 12, 2026 02:16 AM IST | Updated: August 12, 2026 02:16 AM IST

റൊ​ണാ​ള്‍​ഡോ അ​രൗ​ജൊ

ല​ണ്ട​ന്‍: സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ക്യാ​പ്റ്റ​ന്‍ റൊ​ണാ​ള്‍​ഡോ അ​രൗ​ജൊ ഇം​ഗ്ല​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​യി​ല്‍.

55 മി​ല്യ​ണ്‍ യൂ​റോ (ഏ​ക​ദേ​ശം 606 കോ​ടി രൂ​പ) ട്രാ​ന്‍​സ്ഫ​റി​ലാ​ണ് അ​രൗ​ജൊ ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ലി​വ​ര്‍​പൂ​ളി​ല്‍ എ​ത്തി​യ​ത്. ഉ​റു​ഗ്വെ​ന്‍ സെ​ന്‍റ​ര്‍ ബാ​ക്ക് താ​ര​മാ​യ അ​രൗ​ജൊ 2018 മു​ത​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഭാ​ഗ​മാ​ണ്.

2018-20 കാ​ല​ഘ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ ബി ​ടീ​മി​നാ​യും ക​ളി​ച്ചു. 2019ല്‍ ​സീ​നി​യ​ര്‍ ടീ​മി​നാ​യി അ​ര​ങ്ങേ​റി​യ അ​രൗ​ജൊ, 213 മ​ത്സ​ര​ങ്ങ​ള്‍ ബാ​ഴ്‌​സ ജ​ഴ്‌​സി അ​ണി​ഞ്ഞു. 14 ഗോ​ളും ക്ല​ബ്ബി​നാ​യി സ്വ​ന്ത​മാ​ക്കി.

Tags : RonaldoAraujo EnglandPremier EnglandPremierLeague LiverpoolFC Sports

Recent News

Corehub Up