ലണ്ടന്‍: സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ ക്യാപ്റ്റന്‍ റൊണാള്‍ഡോ അരൗജൊ ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ എഫ്സിയില്‍.
55 മില്യണ്‍ യൂറോ (ഏകദേശം 606 കോടി രൂപ) ട്രാന്‍സ്ഫറിലാണ് അരൗജൊ ലോണ്‍ വ്യവസ്ഥയില്‍ ലിവര്‍പൂളില്‍ എത്തിയത്. ഉറുഗ്വെന്‍ സെന്റര്‍ ബാക്ക് താരമായ അരൗജൊ 2018 മുതല്‍ ബാഴ്സലോണയുടെ ഭാഗമാണ്.
2018-20 കാലഘട്ടത്തില്‍ ബാഴ്സലോണ ബി ടീമിനായും കളിച്ചു. 2019ല്‍ സീനിയര്‍ ടീമിനായി അരങ്ങേറിയ അരൗജൊ, 213 മത്സരങ്ങള്‍ ബാഴ്സ ജഴ്സി അണിഞ്ഞു. 14 ഗോളും ക്ലബ്ബിനായി സ്വന്തമാക്കി.