x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഇ​നി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

വെബ്ഡെസ്ക്
Published: August 12, 2026 12:44 AM IST | Updated: August 12, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് മെ​​​റി​​​റ്റ് ക്വാ​​​ട്ട​​​യി​​​ലെ വി​​​വി​​​ധ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും നാ​​​ളി​​​തു​​​വ​​​രെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക്/ നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള വേ​​​ക്ക​​​ൻ​​​സി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി 13 ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. നാ​​​ളി​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

നി​​​ല​​​വി​​​ലു​​​ള്ള വേ​​​ക്ക​​​ൻ​​​സി www.hscap.kerala.gov.in ൽ ​​​ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

പ്ര​​​സ്തു​​​ത വേ​​​ക്ക​​​ൻ​​​സി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 12ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 13ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ Apply for Vacant Seats എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നും ‘Create Candidate Login-SWS’എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്ന് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ ‘Apply for Vacant Seats’ എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന വേ​​​ക്ക​​​ൻ​​​സി​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ളും ന​​​ൽ​​​കി അ​​​പേ​​​ക്ഷ അ​​​ന്തി​​​മ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ വേ​​​ക്ക​​​ൻ​​​സി​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി എ​​​ത്ര സ്‌​​​കൂ​​​ൾ/ കോ​​​ഴ്‌​​​സു​​​ക​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ഓ​​​പ്ഷ​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.

വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലാ​​​യെ​​​ന്നും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ൽ​​​കാം.

Tags : Applications PlusOne Admission Submitted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up