പിറമാടം സെന്റ് ജോൺസ് ബത്ലഹേം സുറിയാനി പള്ളി
പിറവം: പിറമാടം സെന്റ് ജോൺസ് ബത്ലഹേം സുറിയാനി പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട 22 പേർക്കെതിരേ പോലീസ് കേസെടുത്തു.
ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ 12 പേർക്കെതിരേയും യാക്കോബായ വിഭാഗം വികാരി ഫാ. ലാൽമോൻ പട്ടരുമഠത്തിൽ ഉൾപ്പെടെ 10 പേർക്കെതിരേയുമാണ് രാമമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തെത്തുടർന്ന് പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയശേഷമാകും പള്ളിയിൽ ആരാധന പുനരാരംഭിക്കുക.
ഞായറാഴ്ച രാവിലെ കോടതി ഉത്തരവുമായി ആരാധനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കവും തുടർന്ന് സംഘർഷവും അരങ്ങേറിയിരുന്നു.
Tags : Clash at Piramadam Deepika DeepikaNewspaper BreakingNews NewsUpdate