x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ല: ഇറാൻ


Published: August 11, 2026 05:23 AM IST | Updated: August 11, 2026 05:23 AM IST

ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടുക്കി

ടെ​​​ഹ്‌​​​റാ​​​ൻ: അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടുക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ. അ​​​മേ​​​രി​​​ക്ക തു​​​റ​​​മു​​​ഖ, സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് യു​​​ദ്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ വീ​​​ട്ടുവീ​​​ഴ്ച​​​യ്ക്കു​​ള്ളൂവെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​​ക​​​ത്തെ ആ​​​കെ എ​​​ണ്ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്ന് ഭാ​​​ഗ​​​വും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മൂ​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ചി​​​ട്ട​​​ത് ആ​​​ഗോ​​​ള ഊ​​​ർ​​​ജ​​വി​​​പ​​​ണി​​​യെ​​​യും സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തെ​​​യും രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മൂ​​​സി​​​ൽ താ​​​ത്കാ​​​ലി​​​ക ക​​​പ്പ​​​ൽ​​​പ്പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​മാ​​​നു​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പൂ​​​ർ​​​ണ അ​​​നു​​​മ​​​തി, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

Tags : open Hormuz without acceptance Iran War US America conflict

Recent News

Corehub Up