x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴയിലെ പോലീസ് അതിക്രമം: കേ​​​സി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​മെന്ന് പോ​​​ലീ​​​സ്


Published: August 11, 2026 05:08 AM IST | Updated: August 11, 2026 05:08 AM IST

പോ​​​ലീ​​​സ്

കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ ലോ​​​ക ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ ഫൈ​​​ന​​​ല്‍ മ​​​ത്സ​​​രം ക​​​ണ്ടു​​​നി​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സി​​​നു​​​നേ​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​ര്‍ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്നു ക​​​ണ്ടാ​​​ല്‍ എ​​​ഴ​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്ന് പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ത​​​ത്കാ​​​ലം ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​ചേ​​​ര്‍ത്ത​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ല്‍ മു​​​ന്‍കൂ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് നി​​​ര്‍ദേ​​​ശ​​​വും ന​​​ല്‍കി.

യു​​​വ​​​ധാ​​​ര സ്‌​​​പോ​​​ര്‍ട്സ് ക്ല​​​ബ് തൊ​​​ടു​​​പു​​​ഴ മ​​​ങ്ങാ​​​ട്ടു​​​ക​​​വ​​​ല മു​​​നി​​​സി​​​പ്പ​​​ല്‍ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് ‌പ​​​രി​​​സ​​​ര​​​ത്തു ന​​​ട​​​ത്തി​​​യ ലൈ​​​വ് ഷോ ​​​ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​റു​​​ടെ​​​യും സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച 208 പേ​​​ര്‍ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. കേ​​​സി​​​ല്‍ പ്ര​​​തി​​​ചേ​​​ര്‍ക്ക​​​പ്പെ​​​ട്ട എം.​​​എ​​​സ്. ശ​​​ര​​​ത്തും മ​​​റ്റും സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Tags : Police state the case dropped if found to lack Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up