ഹൈക്കോടതി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജി അപാകതകള്‍ പരിഹരിച്ചശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ തുടര്‍ച്ചയായി സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണു പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നതടക്കം ആരോപിച്ച് കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരനും എംഡി കെ.എ. രതീഷും നല്കിയ ഹര്‍ജിയാണു ജസ്റ്റീസുമാരായ കെ. നടരാജന്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിനെതിരേ അപ്പീല്‍ നിലനില്‍ക്കുമോയെന്ന സംശയമാണു കോടതി പ്രകടിപ്പിച്ചത്. ഒട്ടേറെ ഉത്തരവുകളെ ഒരു അപ്പീലില്‍ ചോദ്യം ചെയ്യാനാകുമോയെന്നുമുള്ള നിയമപ്രശ്നങ്ങളും ഡിവിഷന് ബെഞ്ച് ഉന്നയിച്ചു.
തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
Tags : Cashew corruption Deepika DeepikaNewspaper BreakingNews