x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചുവർഷത്തിനിടെ കാ​രു​ണ്യ ലോട്ടറിയുടെ 324.62 കാ​രു​ണ്യ ലോട്ടറിയുടെ സംഭാവന 

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Published: August 11, 2026 06:31 AM IST | Updated: August 11, 2026 06:31 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ലോ​​​ട്ട​​​റി​​​വി​​​ല്പ​​​ന​ വ​​ഴി​​യു​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 324.62 കോ​​​ടി രൂ​​​പ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കാ​​​രു​​​ണ്യ ചി​​​കി​​​ത്സാ​​​നി​​​ധി​​​യി​​​ലേ​​​ക്കു കൈ​​​മാ​​​റി. 2021-22ൽ 44.22 ​​​കോ​​​ടി​​​യാ​​​ണ് ഈ​​​യി​​​ന​​​ത്തി​​​ൽ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​ക്കു ന​​​ൽ​​​കി​​​യ​​​ത്. മ​​​റ്റു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്ക് ഇ​​​ങ്ങ​​​നെ: 2022-23: 70 കോ​​​ടി, 2023-24: 50 കോ​​​ടി, 2024-25: 86.10 കോ​​​ടി, 2025-26: 74.30 കോ​​​ടി.

സ​​​മ്മാ​​​ന​​​വി​​​ത​​​ര​​​ണ​​​വും ക​​​മ്മീ​​​ഷ​​​നും മ​​​റ്റു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ച്ചെ​​​ല​​​വു​​​ക​​​ൾ​​​ക്കും​​​ശേ​​​ഷം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ട്ര​​​ഷ​​​റി​​​യി​​​ലേ​​​ക്ക് അ​​​ട​​​ച്ച​​​ത് 5,654 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഭാ​​​ഗ്യ​​​ക്കു​​​റി വ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു ട്ര​​​ഷ​​​റി അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് വ​​​ക​​​യി​​​രു​​​ത്തു​​​ന്ന​​​ത്. വി​​​വി​​​ധ ബം​​​പ​​​റു​​​ക​​​ളു​​​ടെ​​​യു​​​ൾ​​​പ്പെടെ ലോ​​​ട്ട​​​റി സ​​​മ്മാ​​​ന​​​ത്തു​​​ക കാ​​​ര്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു വി​​​ല്പ​​​ന വ​​​ർ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ‌ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഓ​​​രോ വ​​​ർ​​​ഷ​​​വും ലോ​​​ട്ട​​​റി​​​വി​​​ല്പ​​​ന​​​യി​​​ലെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യെ​​​ന്നും ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട രേ​​​ഖ​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

സ​​​മ്മാ​​​ന​​​ത്തു​​​ക കൈ​​​പ്പ​​​റ്റി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജു വാ​​​ഴ​​​ക്കാ​​​ല​​​യ്ക്കു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ രേ​​​ഖ​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളു​​​ള്ള​​​വ​​​യൊ​​​ഴി​​​കെ കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളെ​​​ത്തി​​​ച്ച എ​​​ല്ലാ സ​​​മ്മാ​​​നാ​​​ർ​​​ഹ​​​ർ​​​ക്കും സ​​​മ്മാ​​​ന​​​ത്തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്നാ​​​ണു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ഭാ​​​ഗ്യ​​​ക്കു​​​റി ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും ഉ‍യ​​​ർ​​​ന്ന ഒ​​​ന്നാം സ​​​മ്മാ​​​നം (30 കോ​​​ടി) ന​​​ൽ​​​കു​​​ന്ന തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.
500 രൂ​​​പ വി​​​ല​​​യു​​​ള്ള ബം​​​പ​​​റി​​​ന്‍റെ 90 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ല്പ​​​ന​​​യ്ക്കെ​​​ത്തും. സംഭാവന കോ​ടി

Tags : Contribution 324.62 Karunya Lottery

Recent News

Corehub Up