കൊല്ലം: കൊല്ലത്ത് അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്കിടയില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശാല ആഞ്ചലിക്കോണം ലോട്ടസ് ക്യാബിനില്‍ കിരണ്‍ (28) എന്നയാളെയാണ് അഷ്ടമുടിക്കായലില്‍ വീണ് കാണാതായത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് കായലില്‍ നങ്കൂരമിട്ടിരുന്ന ഒരു മത്സ്യബന്ധന ബോട്ടില്‍നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിരണ്‍ കാല്‍വഴുതി കായലില്‍ വീണത്.
അരവിള കടവിന് സമീപമായിരുന്നു അപകടം. ഇവിടുത്തെ ബോട്ട് ജെട്ടിയില്‍ ബോട്ടുകള്‍ കൂട്ടിക്കെട്ടിയിട്ടിരുന്ന സ്ഥലത്തുവച്ച് എഫ് ആന്‍ഡ് എഫ് എന്ന ബോട്ടില്‍നിന്ന് മറ്റൊരു ബോട്ടിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ കിരണ്‍ കായലിലേക്കു വീഴുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്ന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Tags : Another accident accident in Kollam Deepika DeepikaNewspaper BreakingNews