x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാർഖണ്ഡിൽ മുൻ പിഎസ്‌സി ചെയർപേഴ്സൺ അറസ്റ്റിൽ


Published: August 11, 2026 06:52 AM IST | Updated: August 11, 2026 06:52 AM IST

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ മു​​​ൻ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ എ​​​ൽ. ഖി​​​യാം​​​ഗ്തെ​​​യെ സി​​​ഐ​​​ഡി ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് ഖി​​​യാം​​​ഗ്തെ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്ന് സി​​​ഐ​​​ഡി അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ മ​​​നോ​​​ജ് കൗ​​​ശി​​​ക് അ​​​റി​​​യി​​​ച്ചു.

1988 ബാ​​​ച്ചി​​​ലെ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഖി​​​യാം​​​ഗ്തെ സം​​​സ്ഥാ​​​ന​​​ത്തെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി​​​ര​​​മി​​​ച്ച ശേ​​​ഷം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് ജെ​​​പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 22നു ​​രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​യും വ​​​ന്നു. ജൂ​​​ലൈ 28നു ​​​ശേ​​​ഷം നാലു ത​​​വ​​​ണ​​​യാ​​​ണു ഖി​​​യാം​​​ഗ്തെ​​​യെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചോ​​​ദ്യം ചെ​​​യ്ത​​​ത്. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ര​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ രാ​​​ജി​​​വ​​​ച്ച​​​തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​ണ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ന്‍റെ അ​​​റ​​​സ്റ്റ് .

ഖി​​​യാം​​​ഗ്തെ​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തോ​​​ടെ ഈ ​​​കേ​​​സി​​​ൽ സി​​​ഐ​​​ഡി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​രു​​​ടെ എ​​​ണ്ണം 20 ആ​​​യി. ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ല​​​ട​​​ക്കം വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സി​​​ഐ​​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഒ​​​രു ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് ഖി​​​യാം​​​ഗ്തെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​ത്.

ക​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ജി​​​വ​​​ച്ച മൂ​​​ന്ന് ജെ​​​പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളോ​​​ടും ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ സി​​​ഐ​​​ഡി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ജീ​​​ത ഭ​​​ട്ടാ​​​ചാ​​​ര്യ, ജ​​​മാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, ആ​​​നി​​​മ ഹ​​​ൻ​​​സ്ദ എ​​​ന്നി​​​വ​​​ർ​​​ക്ക് സ​​​മ​​​യം ന​​​ൽ​​​കി സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കു​​ക​​​യാ​​​യി​​​രു​​​ന്നു. 2021 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് ഇ​​​വ​​​രെ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

Tags : Former PSC Chairperson Deepika DeepikaNewspaper BreakingNews

Recent News

Corehub Up