x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ര​ജി​സ്‌​ട്രേ​ഷ​ൻ വേ​ണമെന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 11, 2026 06:49 AM IST | Updated: August 11, 2026 06:49 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​തി​​​​നാ​​​​ലു വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു മ​​​​തേ​​​​ത​​​​ര​​​​വും മ​​​​ത​​​​പ​​​​ര​​​​വു​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കു​​​​ന്ന എ​​​​ല്ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നുമാവ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 30ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ കു​​​​ട്ടി​​​​ക​​​​ളി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ കു​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കും ഐ​​​​ക്യ​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ബി​​​​ജെ​​​​പി നേ​​​​താ​​​​വും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ അ​​​​ശ്വി​​​​നികു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, ഒ​​​​രേ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഹ​​​​ർ​​​​ജി​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ കോ​​​​ട​​​​തി, കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ചി​​​​ത​​​​മാ​​​​യ മ​​​​റ്റു വേ​​​​ദി​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യോ​​​​ടെ ഹ​​​​ർ​​​​ജി പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.സ​​​​മാ​​​​ന ആ​​​​വ​​​​ശ്യ​​​വു​​​മാ​​​യി ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ ഇ​​​​തി​​​​നു​​​​മു​​​​മ്പും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Supreme Court Court dismisses Deepika DeepikaNewspaper BreakingNews

Recent News

Corehub Up