Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Dismisses

സ്റ്റേ​ഷ​നി​ൽ ഊ​ഞ്ഞാ​ലാ​ടി​യും ചെ​ണ്ട​ കൊ​ട്ടി​യും ഓ​ണാ​ഘോ​ഷം: ഇ​ഡി ഹ​ർ​ജി കോ​ട​തി ത​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ്യൂ​​​സി​​​യം പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​പ്പി​​​ടാ​​​നെ​​​ത്തി പൊ​​​ലി​​​സു​​​കാ​​​ർ​​​ക്കൊ​​​പ്പം ഊ​​​ഞ്ഞാ​​​ലാ​​​ടി​​​യും ചെ​​​ണ്ട​​​ കൊ​​​ട്ടി​​​യും ഓ​​​ണം ആ​​​ഘോ​​​ഷി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ഡി കേ​​​സ് പ്ര​​​തി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം.

വീ​​​ണാ വി​​​ജ​​​യ​​​ന്‍റെ എ​​​ക്സാ​​​ലോ​​​ജി​​​ക് ക​​​മ്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​​ർ​​​ജി കോ​​​ട​​​തി ത​​​ള്ളി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജു​​​ഡീ​​​ഷ്യ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് (മൂന്ന്) ടാ​​​നി​​​യ മ​​​റി​​​യം ജോ​​​സി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​പ്പി​​​ടാ​​​നെ​​​ത്തി​​​യ സി​​​പി​​​എം പാ​​​ള​​​യം ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യും കേ​​​സി​​​ലെ 16-ാം പ്ര​​​തി​​​യു​​​മാ​​​യ ഐ.​​​പി. ബി​​​നു, ഒ​​​ന്നാം പ്ര​​​തി നി​​​ധി​​​ൻ രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് പൊ​​​ലി​​​സു​​​കാ​​​ർ​​​ക്കൊ​​​പ്പം ഓ​​​ണം ആ​​​ഘോ​​​ഷി​​​ച്ച​​​ത്.

ഇ​​​വ​​​ർ ഊ​​​ഞ്ഞാ​​​ലാ​​​ടു​​​ന്ന​​​തി​​​ന്‍റെയും ചെ​​​ണ്ട​​​ കൊ​​​ട്ടു​​​ന്ന​​​തി​​​ന്‍റെ​​​യും റീ​​​ൽ​​​സു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​മാ​​​യ ഊ​​​ഞ്ഞാ​​​ലാ​​​ടി​​​യ​​​തു തെ​​​റ്റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന വാ​​​ദ​​​മാ​​​ണ് പ്ര​​​തി​​​ഭാ​​​ഗം കോ​​​ട​​​തി​​​യി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തു കേ​​​വ​​​ലം ആ​​​രോ​​​പ​​​ണം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു ത​​​ക്ക​​​താ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ പൊ​​ലി​​​സി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി.

യാ​​​തൊ​​​രു തെ​​​ളി​​​വു​​​മി​​​ല്ലാ​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി തി​​​ക​​​ച്ചും രാ​​​ഷ്‌ട്രീ​​​യപ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഈ ​​​വാ​​​ദ​​​ങ്ങ​​​ൾ മു​​​ഖ​​​വി​​​ല​​​യ്‌​​​ക്കെ​​​ടു​​​ത്താ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​​ർ​​​ജി ത​​​ള്ളാ​​​ൻ കോ​​​ട​​​തി ത​​​യാ​​​റാ​​​യ​​​ത്.

Latest News

Corehub Up