യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ഔദ്യോഗിക ലോഗോ
വാഷിംഗ്ടൺ: രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഭാഗമായി 1.75 ലക്ഷത്തിലധികം വിസകൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയവയ്ക്കാണ് നടപടി.
അക്രമങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ ഏർപ്പെട്ടവരുടെ വിസകൾ റദ്ദാക്കിയവയിൽ പെടുന്നു. നിരവധി വിദ്യാർഥി, തൊഴിൽ വിസകളും ഇതിലുണ്ട്.നിരന്തര പരിശോധന വഴി വിദേശികളുടെ പശ്ചാത്തലം നിരന്തരം നിരീക്ഷിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. നിയമലംഘകർക്കെതിരെ വിസ റദ്ദാക്കലും നാടുകടത്തലും അടക്കമുള്ള കർശന നടപടികൾ തുടരുമെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.
Tags : USDeprtamentofJustice LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash