തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇന്നലെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ തോതിലുള്ള മഴ ലഭിച്ചു. ചെറുവാഞ്ചേരിയിൽ നാല് സെന്റിമീറ്ററും ഇടുക്കി, ഇരിക്കൂർ, ഉടുന്പന്നൂർ എന്നവിടങ്ങളിൽ മൂന്നും കോട്ടയം, വെള്ളാനിക്കര, കോന്നി, കുരുടാമണ്ണിൽ പീരുമേട്, ളാഹ, ആറളം എന്നിവിടങ്ങളിൽ രണ്ടും സെന്റിമീറ്റർ മഴ പെയ്തു. അടുത്ത നാലു ദിവസം സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുമെന്നും എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനുണ്ടായിരുന്ന വിലക്കും പിൻവലിച്ചു.അതേസമയം, ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തിമിർത്തു പെയ്ത കാലവർഷത്തിൽ മഴക്കുറവ് 21 ശതമാനമായി കുറഞ്ഞു. ഏഴു ജില്ലകളിൽ ശരാശരിക്കടുത്തു മഴ പെയ്തപ്പോൾ ഏഴു ജില്ലകളിൽ ഇപ്പോഴും മഴക്കുറവ് തുടരുകയാണ്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് മഴക്കുറവ് നിലനിൽക്കുന്നത്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ അധിക മഴ പെയ്തു.
Tags : The rain has stopped Deepika DeepikaNewspaper BreakingNews