Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stopped

വിളനാശത്തിന്‍റെ പേരിൽ ആനത്താരകൾ തടയാനാകില്ല: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ന​​​ത്താ​​​ര​​​ക​​​ളി​​​ൽ ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. രാ​​​ജ്യ​​​ത്തെ ആ​​​ന​​​ത്താ​​​ര​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​വേ ന​​​ട​​​ത്താ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി. ​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ഭാ​​​വി​​​ക സ​​​ഞ്ചാ​​​ര​​​പാ​​​ത​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ആ​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ തോ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തോ മ​​​റ്റു നി​​​ർ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി​​​ക​​​ളോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ല​​​പാ​​​ടും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

ആ​​​ന​​​ക​​​ൾ​​​ക്കു ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ കാ​​​ര​​​ണം അ​​​തു ന​​​ട​​​പ്പാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​ന​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​ദൂ​​​രം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ശീ​​​ല​​​മു​​​ള്ള​​​വ​​​യാണെ​​​ന്നും വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​യു​​​ടെ വ​​​ഴി​​​യി​​​ൽ ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​ന​​​ത്താ​​​ര​​​ക​​​ളി​​​ൽ ത​​​ട​​​സം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കേ​​​സാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹ​​​ർ​​​ജി ആ​​​റാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

വേ​ത​നം മു​ട​ങ്ങി, വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

തൃ​​​ശൂ​​​ർ: ഏ​​​പ്രി​​​ൽ​​​മാ​​​സ​​​ത്തെ വേ​​​ത​​​നം കു​​​ടി​​​ശി​​​ക​​​യാ​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് റീ​​​ട്ടെ​​​യി​​​ൽ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

വേ​​​ത​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം ക​​​ട​​​വാ​​​ട​​​ക ന​​​ൽ​​​കാ​​​നോ സെ​​​യി​​​ൽ​​​സ്മാ​​​നു ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​നോ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടിം​​​ഗ് കോ​​​ൺ​​​ട്രാ​​​ക്ട​​​ർ​​​മാ​​​രും ക​​​യ​​​റ്റി​​​റ​​​ക്കു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തു റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജി​​​ല്ല​​​യി​​​ലെ പ​​​ല താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലും വാ​​​തി​​​ൽ​​​പ്പ​​​ടി വി​​​ത​​​ര​​​ണം ഇ​​​നി​​​യും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റേ​​​ഷ​​​ൻ​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഉ​​​റ​​​പ്പാ​​​ക്കു​​​ക, മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ലേ​​​തു​​​പോ​​​ലെ സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ൾ റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ക, പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​പ്ര​​​കാ​​​രം വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രി​​​ച്ച് എ​​​ല്ലാ മാ​​​സ​​​വും പ​​​ത്തി​​​ന​​​കം ന​​​ൽ​​​കു​​​ക, സെ​​​യി​​​ൽ​​​സ്മാ​​​ൻ​​​മാ​​​ർ​​​ക്കു മി​​​നി​​​മം വേ​​​ത​​​നം നി​​​ശ്ച​​​യി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഭ​​​ക്ഷ്യ, ധ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ടാ​​​മ്പു​​​ഴ മൂ​​​സ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി. ബി​​​ജു, ട്ര​​​ഷ​​​റ​​​ർ വി. ​​​അ​​​ജി​​​ത്ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

മ​ഴ ത​ക​ർ​ത്തു; ചൂ​ടി​നു നേ​രി​യ ആ​ശ്വാ​സം

റാ​ന്നി: ക​ത്തു​ന്ന ചൂ​ടി​ൽ ഇ​ടി​മി​ന്ന​ലോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ എ​ത്തി​യ വേ​ന​ൽ മ​ഴ ചൂ​ടി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യെ​ങ്കി​ലും മ​ഴ​യി​ലും കാ​റ്റി​ലും റാ​ന്നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യി.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​ൽ നി​ന്നും ക​ന​ത്ത മ​ഴ​യാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ മി​ന്ന​ലും കാ​റ്റും അ​തോ​ടൊ​പ്പം സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ​യു​മാ​ണ് റാ​ന്നി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യാ​ണ് റാ​ന്നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട, കോ​ന്നി, കോ​ഴ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി​രു​ന്നു.

കാ​റ്റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി വീ​ണും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളു​ണ്ടാ​യി. ഐ​ത്ത​ല​യി​ൽ റോ​ഡി​ൽ തേ​ക്കു മ​രം വീ​ണ് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി.

മേ​നാ തോ​ട്ടം - പൂ​വ​ൻ​മ​ല റോ​ഡി​ൻ അ​പ​ക​ട​ക​ര​മാം​വി​ധം നി​ന്നി​രു​ന്ന വ​ൻ​മ​രം ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി മു​റി​ച്ചു നീ​ക്കി​യ​തു കാ​ര​ണം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളി​ലും കാ​റ്റി​ൽ മ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തു​മൂ​ലം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. റാ​ന്നി നോ​ർ​ത്ത്, സൗ​ത്ത് വൈ​ദ്യു​ത സെ​ക്ഷ​നു കീ​ഴി​ൽ ഒ​ട്ടു​മി​ക്ക ലൈ​നു​ക​ളി​ലും വൈ​ദ്യു​തി​യും നി​ല​ച്ചു.

വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട് വൈ​ദു​തി ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലും ത​ട​സ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും രാ​ത്രി​യോ​ടെ പ​രി​ഹ​രി​ച്ചു.നാ​റാ​ണം മൂ​ഴി, വെ​ച്ചൂ​ച്ചി​റ പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​ന്നീ​ട് വൈ​കി​യാ​ണെ​ങ്കി​ലും വേ​ന​ൽ മ​ഴ​യെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്ന് ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​ളു​ക​ൾ.കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്.

Kerala

നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​നു മു​ക​ളി​ൽ സെ​ൽ​ഫി; പ​തി​നെ​ട്ടു​കാ​ര​ന് ഷോ​ക്കേ​റ്റു

കോ​​​ഴി​​​ക്കോ​​​ട്: നി​​​ർ​​​ത്തി​​​യി​​​ട്ട ഗു​​​ഡ്സ് ട്രെ​​​യി​​​നി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി സെ​​​ൽ​​​ഫി എ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​ന് ഷോ​​​ക്കേ​​​റ്റു. കോ​​​ഴി​​​ക്കോ​​​ട് പ​​​യ്യോ​​​ളി സ്വ​​​ദേ​​​ശി സി​​​നാ​​​നാ​​​ണ് ഷോ​​​ക്കേ​​​റ്റ​​​ത്.

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ യു​​​വാ​​​വി​​​നെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​ലെ പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടോ​​​ടെ തി​​​ക്കോ​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പ​​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ട ഗു​​​ഡ്സ് ട്രെ​​​യി​​​നി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി സെ​​​ൽ​​​ഫി എ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ട്രെ​​​യി​​​നി​​​നു മു​​​ക​​​ളി​​​ൽ കാ​​​ലു​​​തെ​​​ന്നി​​​യ​​​തോ​​​ടെ റെ​​​യി​​​ൽ​​​പാ​​​ള​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വൈ​​​ദ്യു​​​തി ലൈ​​​നി​​​ൽ പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പൊ​​​ള്ള​​​ലേ​​​റ്റ സി​​​നാ​​​നെ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള കൊ​​​യി​​​ലാ​​​ണ്ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നു ക​​​ണ്ട​​​തോ​​​ടെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

4000 കി​​​ലോ​​വാ​​ട്ട് ശേ​​​ഷി​​​യു​​​ള്ള വൈ​​​ദ്യ​​​തി​​ലൈ​​​നി​​​ൽ ത​​​ട്ടി​​​യാ​​​ണ് ഷോ​​​ക്കേ​​​റ്റ​​​തെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

District News

പാ​ച​ക​വാ​ത​കം: ബു​ക്കിം​ഗ് നി​ല​ച്ചു , ഹോ​ട്ട​ലു​കൾ അ​​ട​​ഞ്ഞു​​തു​​ട​​ങ്ങി; വീ​ട്ട​മ്മ​മാ​രും ആശങ്കയിൽ

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍​ക്കു പി​​ന്നാ​​ലെ ഗാ​​ര്‍​ഹി​​ക പാ​​ച​​ക​​വാ​​ത​​കം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ബു​​ക്കിം​​ഗ് നി​​ല​​ച്ചു. ഇ​​ന്ന​​ലെ​​മു​​ത​​ല്‍ വി​​ത​​ര​​ണ ക​​മ്പ​​നി​​ക​​ളു​​ടെ ബു​​ക്കിം​​ഗ് ന​​മ്പ​​രു​​ക​​ളി​​ലേ​​ക്ക് വി​​ളി​​ച്ച​​വ​​ര്‍​ക്ക് ഈ ​​ന​​മ്പ​​രു​​ക​​ള്‍ ല​​ഭ്യ​​മ​​ല്ലെ​​ന്നാ​​ണു മ​​റു​​പ​​ടി ല​​ഭി​​ക്കു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് വി​​ത​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ള്‍ സേ​​വ​​നം ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ബു​​ക്കിം​​ഗ് ന​​മ്പ​​രു​​ക​​ള്‍ ഓ​​ഫ് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ വീ​​ട്ട​​മ്മ​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ആ​​ശ​​ങ്ക​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

സി​​ലി​​ണ്ട​​റു​​ക​​ള്‍​ക്കു ക്ഷാ​​മം ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന ഭ​​യ​​ത്താ​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ബു​​ക്കിം​​ഗ് വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചു. ഇ​​താ​​ണു ബു​​ക്കിം​​ഗ് നി​​ല​​യ്ക്കാ​​ന്‍ കാ​​ര​​ണ​​മാ​​യ​​ത്. ഇ​​തോ​​ടെ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലെ വീ​​ട്ട​​മ്മ​​മാ​​ര്‍ വി​​റ​​ക് അ​​ടു​​പ്പി​​ലേ​​ക്കു തി​​രി​​ഞ്ഞി​​ട്ടു​​ണ്ട്.

സി​​ലി​​ണ്ട​​റു​​ക​​ള്‍​ക്കു വി​​ല കൂ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലെ ബ​​ജി​​ക്ക​​ട​​ക​​ളി​​ല്‍ ചെ​​റു​​ക​​ടി​​ക​​ള്‍​ക്ക് ഉ​​ള്‍​പ്പെ​​ടെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 10 രൂ​​പ​​യാ​​യി​​രു​​ന്ന പ​​ല ചെ​​റു​​ക​​ടി​​ക​​ള്‍​ക്കും വി​​ല 12 രൂ​​പ​​യാ​​യി വ​​ര്‍​ധി​​പ്പി​​ച്ചു. ഇ​​തി​​നു പു​​റ​​മെ ആ​​യു​​ര്‍​വേ​​ദ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ മ​​രു​​ന്ന്, ക​​ഷാ​​യം ഉ​​ള്‍​പ്പെ​​ടെ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നു വ​​ലി​​യ തോ​​തി​​ല്‍ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ ആ​​വ​​ശ്യ​​മാ​​ണ്.

നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ഇ​​വ​​യു​​ടെ നി​​ര്‍​മാ​​ണ​​വും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി ഗ്യാ​​സ് അ​​ധി​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു പാ​​ച​​കം ചെ​​യ്യു​​ന്ന ചൈ​​നീ​​സ് വി​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ ഹോ​​ട്ട​​ല്‍ മെ​​നു​​വി​​ല്‍​നി​​ന്നു പു​​റ​​ത്താ​​യി​​ട്ടു​​ണ്ട്.

ഒ​​റ്റ​​യ​​ടി​​ക്കു കൂ​​ടു​​ത​​ല്‍ എ​​ണ്ണം ത​​യാ​​റാ​​ക്കാ​​വു​​ന്ന ഇ​​ഡ്ഡ​​ലി, ഇ​​ടി​​യ​​പ്പം എ​​ന്നി​​വ​​യാ​​ണു മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളി​​ലും നി​​ന്നും രാ​​വി​​ലെ ല​​ഭി​​ക്കു​​ന്ന​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ വീ​​ടു​​ക​​ളി​​ല്‍ എ​​ത്തി ദ​​ഹി​​പ്പി​​ക്കാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഗ്യാ​​സ് ചേം​​ബ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​വും ഭാ​​ഗി​​ക​​മാ​​യി നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍ സി​​ലി​​ണ്ട​​റു​​ക​​ള്‍ ആ​​വ​​ശ്യ​​ത്തി​​നു സ്റ്റോ​​ക്കു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​ത്ത​​രം സി​​ലി​​ണ്ട​​റു​​ക​​ള്‍ അ​​മി​​ത വി​​ല ഈ​​ടാ​​ക്കി ക​​രി​​ഞ്ച​​ന്ത​​യി​​ല്‍ വി​​ല്ക്ക​​പ്പെ​​ടു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു ഷ​​ട്ട​​റി​​ട്ടു തു​​ട​​ങ്ങി

പാ​​ച​​ക​​വാ​​ത​​കം ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ ഹോ​​ട്ട​​ലു​​ക​​ള്‍ പ​​ല​​തും അ​​ട​​ഞ്ഞു​​തു​​ട​​ങ്ങി, ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ കോ​​ട്ട​​യ​​ത്ത് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും പാ​​ച​​ക വാ​​ത​​കം തീ​​ര്‍​ന്നു. പ്ര​​തി​​സ​​ന്ധി​​ക്ക് അ​​യ​​വു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ല്‍ കൂ​​ടു​​ത​​ല്‍ ഹോ​​ട്ട​​ലു​​ക​​ള്‍ അ​​ട​​ച്ചി​​ടും. സ​​മാ​​ന അ​​വ​​സ്ഥ​​യി​​ലാ​​ണ് ബേ​​ക്ക​​റി​​ക​​ളും ബോ​​ര്‍​മ​​ക​​ളും ത​​ട്ടു​​ക​​ട​​ക​​ളും. ഇ​​തോ​​ടെ നി​​ര​​വ​​ധി പേ​​രു​​ടെ തൊ​​ഴി​​ല്‍ ന​​ഷ്ട​​പ്പെ​​ടും. 19 കി​​ലോ​​ഗ്രാ​​മു​​ള്ള ഒ​​രു വാ​​ണി​​ജ്യ സി​​ലി​​ണ്ട​​ര്‍ തി​​ര​​ക്കേ​​റി​​യ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ മൂ​​ന്നു ദി​​വ​​സം ഉ​​പ​​യോ​​ഗി​​ക്കാം.

പ​​ല അ​​ടു​​പ്പു​​ക​​ള്‍ ഒ​​രേ​​സ​​മ​​യം പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ല്‍ നാ​​ല്, അ​​ഞ്ച് സി​​ലി​​ണ്ട​​റു​​ക​​ള്‍ ഒ​​രേ​​സ​​മ​​യം ഉ​​പ​​യോ​​ഗി​​ക്ക​​ണം. ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രേ സ​​മ​​യം 15-20 സി​​ലി​​ണ്ട​​റു​​ക​​ള്‍ പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലും സൂ​​ക്ഷി​​ക്കാ​​റു​​ണ്ട്. ഒ​​രാ​​ഴ്ച​​യാ​​യി നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ ന​​ല്‍​കി​​യി​​രു​​ന്ന സി​​ലി​​ണ്ട​​റു​​ക​​ള്‍ ഇ​​ന്ന​​ലെ മു​​ത​​ല്‍ ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു ല​​ഭി​​ക്കാ​​താ​​യ​​താ​​ണു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

വി​​ഭ​​വ​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ​​വും ചോ​​റി​​നൊ​​പ്പം ന​​ല്‍​കു​​ന്ന ക​​റി​​ക​​ളു​​ടെ എ​​ണ്ണ​​വു​​മൊ​​ക്കെ കു​​റ​​ച്ചു ത​​ത്കാ​​ലം പി​​ടി​​ച്ചു​​നി​​ല്‍​ക്കാ​​നാ​​ണു പ​​ല ഹോ​​ട്ട​​ലു​​ക​​ളു​​ടെ​​യും ശ്ര​​മം. സ്ഥ​​ല​​വും സൗ​​ക​​ര്യ​​വു​​മു​​ള്ള​​വ​​ര്‍ വെ​​ള്ളം തി​​ള​​പ്പി​​ക്കു​​ന്ന​​തും ചോ​​റു വ​​യ്ക്കു​​ന്ന​​തു​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ വി​​റ​​ക് അ​​ടു​​പ്പി​​ലേ​​ക്കു മാ​​റ്റാ​​നും ശ്ര​​മം തു​​ട​​ങ്ങി. ന​​ഗ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ​​ല ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും ഇ​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ല.

പെ​​ട്ടെ​​ന്ന് വി​​റ​​ക് അ​​ടു​​പ്പ് സം​​വി​​ധാ​​നം ഒ​​രു​​ക്കു​​ക സാ​​ധ്യ​​മ​​ല്ല. നാ​​ട്ടി​​ന്‍ പു​​റ​​ങ്ങ​​ളി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ല്‍ വി​​റ​​ക് അ​​ടു​​പ്പ് സം​​വി​​ധാ​​ന​​മു​​ള്ള​​ത്.
ഹോ​​ട്ട​​ല്‍ വ്യ​​വ​​സാ​​യ​​ത്തെ അ​​വ​​ശ്യ മേ​​ഖ​​ല​​യി​​ലു​​ള്‍​പ്പെ​​ടു​​ത്തി പാ​​ച​​ക വാ​​ത​​കം സു​​ഗ​​മ​​മാ​​യി എ​​ത്തി​​ക്കാ​​ന്‍ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​ല്ലെ​​ങ്കി​​ല്‍ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കു​​മെ​​ന്നു ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ന്‍. പ്ര​​തീ​​ഷ് പ​​റ​​ഞ്ഞു. വി​​ഭ​​വ​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​ച്ചു ഹോ​​ട്ട​​ലു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കാ​​നു​​ള്ള നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ടെ​​ന്ന് കേ​​ര​​ള ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ഫി​​ലി​​പ്പു​​കു​​ട്ടി പ​​റ​​ഞ്ഞു.

വി​​റ​​ക് കി​​ട്ടാ​​നി​​ല്ല, വി​​ല കു​​തി​​ച്ചു​​ക​​യ​​റി

മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്യു​​ന്ന​​തി​​നാ​​യി എ​​ല്ലാ കു​​ടും​​ബ​​ങ്ങ​​ളി​​ലും വി​​റ​​ക് ശേ​​ഖ​​രി​​ച്ചു വ​​യ്ക്കു​​ക പ​​തി​​വാ​​യി​​രു​​ന്നു. അ​​ടു​​ത്ത​​കാ​​ല​​ത്ത് വി​​റ​​കി​​ന് ആ​​വ​​ശ്യ​​ക്കാ​​രി​​ല്ലാ​​യി​​രു​​ന്നു. ജി​​ല്ല​​യു​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ വി​​റ​​ക് വി​​ല്പ​​ന​​ക്കാ​​ര്‍ ധാ​​രാ​​ള​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​കു​​തി​​യി​​ല്‍ താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞു. ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ഒ​​രു കെ​​ട്ട് വി​​റ​​ക് 70 രൂ​​പ നി​​ര​​ക്കി​​ൽ വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 100 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു.

വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍​ക്കു നി​​യ​​ന്ത്ര​​ണം​​ഏ​​ര്‍​പ്പെ​​ടു​​ത്തു​​ക​​യും ഗാ​​ര്‍​ഹി​​ക സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ബു​​ക്കിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ദി​​വ​​സ​​ങ്ങ​​ള്‍ വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ വി​​റ​​കി​​നു ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണു വി​​ല​​യും വ​​ര്‍​ധി​​പ്പി​​ച്ച​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും പ്ര​​തി​​സ​​ന്ധി തു​​ട​​ര്‍​ന്നാ​​ല്‍ വി​​ല 120 രൂ​​പ​​യി​​ലേ​​ക്ക് എ​​ത്തി​​യേ​​ക്കു​​മെ​​ന്നു ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്നു.

ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ന​​മ്മു​​ടെ നാ​​ട്ടി​​ലെ റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​റ​​ക് ലോ​​ഡു​​ക​​ണ​​ക്കി​​നു ത​​മി​​ഴ്‌​​നാ​​ട്ടി​​ലേ​​ക്കാ​​ണ് ക​​യ​​റി പോ​​കു​​ന്ന​​ത്. ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ സ്റ്റീം ​​ഫാ​​ക്ട​​റി​​ക​​ളാ​​ണു വി​​റ​​ക് വാ​​ങ്ങി​​യി​​രു​​ന്ന​​ത്.

"ക​​രി​​ഞ്ച​​ന്ത തടയണം’

ജി​​ല്ല​​യി​​ല്‍ പാ​​ച​​ക​​വാ​​ത​​ക വി​​ത​​ര​​ണ​​ത്തി​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും വാ​​ണി​​ജ്യ പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം നി​​രീ​​ക്ഷി​​ക്കാ​​ത്ത​​തു ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യാ​​ണ് ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ന്‍​സ് സ​​മി​​തി അം​​ഗം എ​​ബി ഐ​​പ്പ്.

സി​​ലി​​ണ്ട​​ര്‍ ക്ഷാ​​മം വ​​ന്ന​​തോ​​ടെ സ്വ​​കാ​​ര്യ ഗ്യാ​​സ് വി​​ല്പ​​ന​​ക്കാ​​ര്‍ സി​​ലി​​ണ്ട​​റി​​ന് അ​​ധി​​ക​​മാ​​യി വാ​​ങ്ങു​​ന്ന​​ത് എ​​ഴു​​നൂ​​റു രൂപ വ​​രെ​​യാ​​ണെ​​ന്ന് എ​​ബി ഐ​​പ്പ് ആ​​രോ​​പി​​ച്ചു. നി​​ല​​വി​​ല്‍ ഗ്യാ​​സ് ഏ​​ജ​​ന്‍​സി​​ക​​ളി​​ല്‍ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ക​​രു​​ത​​ല്‍ ഉ​​ണ്ടെ​​ന്നി​​രി​​ക്കെ വി​​ത​​ര​​ണ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ടു​​വ​​ന്ന​​തി​​നു​​ശേ​​ഷം കൃ​​ത്യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ ക​​രി​​ഞ്ച​​ന്ത വ്യാ​​പ​​ക​​മാ​​കും.


ഇ​​പ്പോ​​ഴ​​ത്തെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍​ക്കി​​ട​​യി​​ല്‍ അ​​ധി​​ക വി​​ല വാ​​ങ്ങി സി​​ലി​​ണ്ട​​ര്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

District News

മ​ര​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ൾ ത​ട​ഞ്ഞു

മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ ടാ​ങ്ക​ർ ലോ​റി​ക​ൾ ത​ട​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​ണ് നെ​ട്ടൂ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന് മു​ൻ​പി​ൽ കു​ത്തി​യി​രു​ന്ന് ടാ​ങ്ക​ർ ലോ​റി​ക​ൾ ത​ട​ഞ്ഞ​ത്.

മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട സ​മ​രം എ​എ​ക്സ്ഇ​യു​ടെ ഉ​റ​പ്പി​ൽ രാ​ത്രി 7.30 യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. സ്വ​കാ​ര്യ ടാ​ങ്ക​റു​ക​ളി​ൽ കൊ​ച്ചി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ളം ന​ൽ​കി​ല്ലെ​ന്നും മ​ര​ട് ന​ഗ​ര​സ​ഭ​യി​ലേ​യ്ക്ക് ന​ൽ​കു​ന്ന 16 എം​എ​ൽ​ഡി വെ​ള്ളം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും കു​ടി​വെ​ള്ളം, ടാ​ങ്ക​റു​ക​ളി​ൽ മ​ര​ട് ന​ഗ​ര​സ​ഭ​യി​ലേ​യ്ക്ക് മാ​ത്രം ന​ൽ​കു​മെ​ന്നും നെ​ട്ടൂ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ എ​എ​ക്സ്ഇ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന് ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​മ​രം തു​ട​ർ​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി തു​ട​ങ്ങി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ജി​ൻ​സ​ൻ പീ​റ്റ​ർ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​ഡി. രാ​ജേ​ഷ്, സ​ച്ചി​ദാ​ന​ന്ദ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ദേ​വൂ​സ് ആ​ന്‍റ​ണി, വി.​ജെ. അ​ജീ​ന, ജോ​സ​ഫ് പ​ള്ളി​പ്പ​റ​മ്പി​ൽ, സി​ജോ​യ് പു​തു​ശേ​രി, സു​നി​ൽ​കു​മാ​ർ, ദി​ഷ പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up