x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്ത​ള​ത്ത് സി​പി​എം വെ​ട്ടി​ൽ; ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ പാർട്ടി ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ 


Published: August 11, 2026 06:26 AM IST | Updated: August 11, 2026 06:26 AM IST

CPM in a bind Karinthalam

ക​​​രി​​​ന്ത​​​ളം (ക​​ണ്ണൂ​​ർ): സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങാ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സി​​​പി​​​എം ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വാ​​​ർ​​​ഡ് മെം​​​ബ​​​ർ ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച​​​താ​​​യി പ​​​രാ​​​തി. കി​​​ണാ​​​നൂ​​​ർ-​​​ക​​​രി​​​ന്ത​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​തി​​​നേ​​​ഴാം വാ​​​ർ​​​ഡ് കൊ​​​ല്ലം​​​പാ​​​റ​​​യി​​​ൽ നി​​​ന്നു​​​ള്ള സി​​​പി​​​എം അം​​​ഗം എ​​​ൻ.​​​ടി. ശ്യാ​​​മ​​​ള വാ​​​ർ​​​ഡ് കൂ​​​ട്ടാ​​​യ്‌​​​മ വാ​​​ട്സാ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ അ​​​യ​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്ന ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​മാ​​​ണു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത വാ​​​ർ​​​ഡ് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​രാ​​​യ​​​ണ​​​ൻ ക​​​ക്കോ​​​ലി​​​നെ ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​രി​​​ക്കു​​​ന്ന​​​തു സി​​​പി​​​എ​​​മ്മാ​​​ണ്. സി​​​പി​​​എ​​​മ്മി​​​ന്‍റെ​​ത​​​ന്നെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ക​​​രി​​​ന്ത​​​ളം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് മു​​​ഖേ​​​ന​​​യാ​​​ണ് ഈ ​​​വാ​​​ർ​​​ഡി​​​ലെ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സി​​​പി​​​എം കീ​​​ഴ്മാ​​​ല ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ​​​രാ​​​യ​​​ണ​​​ൻ സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മെം​​​ബ​​​റു​​​ടെ നി​​​ർ​​​ദേ​​​ശം. ഉ​​​പ​​​ഭോക്താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഒ​​​രാ​​​ളി​​​ന് 40 രൂ​​​പ നി​​​ര​​​ക്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു ബാ​​​ങ്കി​​നു പ്ര​​​തി​​​ഫ​​​ലം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നി​​​ട്ടാ​​​ണു പാ​​​വ​​​പ്പെ​​​ട്ട പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രോ​​​ടു പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം സി​​​പി​​​എം പ​​​ദ്ധ​​​തി​​​യാ​​​ക്കി​​​മാ​​​റ്റി പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ൽ വ​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്ത് രാ​​​ഷ്‌​​ട്രീ​​യ​​ലാ​​​ഭം ഉ​​​ണ്ടാ​​​ക്കാ​​​നാ​​​ണു ശ്ര​​​മ​​​മെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും കി​​​നാ​​​നൂ​​​ർ- ക​​​രി​​​ന്ത​​​ളം മ​​​ണ്ഡ​​​ലം കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews

Recent News

Corehub Up