കൊല്ലം: തെറ്റായ വാര്‍ത്തകള്‍ തിരുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്യുന്ന പതിവ് മാധ്യമങ്ങൾക്കു നഷ്ടപ്പെടുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ന് തെറ്റായ വാർത്തകൾ നൽകാനിടയായാൽ അതു തിരുത്തുന്നതിനു പകരം തെറ്റിനെ ന്യായീകരിക്കുകയാണു ചെയ്യുന്നത്. വ്യാജ വാര്‍ത്ത കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീണ്ടും വരുന്ന അവസ്ഥയാണുള്ളത്.
ആകാശത്തുനിന്ന് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ പ്രവണതയെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആത്മ വിമര്‍ശനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരുടെ പെന്ഷന് വര്‍ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പെന്ഷന് കമ്മിറ്റി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും പെന്ഷന് വര്‍ധനയില്‍ കമ്മിറ്റിയുടെ നിര്‍ദേശവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം അധ്യക്ഷത വഹിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
Tags : Deepika DeepikaNewspaper BreakingNews Media reluctant to correct