x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി പശു ഔഷധി

ജെ​​​വി​​​ന്‍ കോ​​​ട്ടൂ​​​ര്‍
Published: August 11, 2026 05:46 AM IST | Updated: August 11, 2026 05:46 AM IST

പ​​​ശു

കോ​​​ട്ട​​​യം: പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന ക്ഷീ​​​ര​​​ക​​​ര്‍ഷ​​​ക​​​ര്‍ക്കു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ കൈ​​​ത്താ​​​ങ്ങ്. കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ല്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ജ​​​ന​​​റി​​​ക് മൃ​​​ഗ​​​ചി​​​കി​​​ത്സാ മ​​​രു​​​ന്നു​​​ക​​​ള്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ഇ​​​നി ല​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​യി പ​​​ശു ഔ​​​ഷ​​​ധി എ​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും. കേ​​​ന്ദ്ര മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ നാ​​​ട​​​ന്‍ ഔ​​​ഷ​​​ധ​​​ങ്ങ​​​ളും അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും കു​​​റ​​​ഞ്ഞ​​​വി​​​ല​​​യി​​​ല്‍ ക​​​ര്‍ഷ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കും.

നി​​​ല​​​വി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന ജ​​​ന്‍ഔ​​​ഷ​​​ധി കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് പ​​​ശു ഔ​​​ഷ​​​ധി മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ന്‍ സ​​​മൃ​​​ദ്ധി കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ (പി​​​എ​​​കെ​​​എ​​​സ്‌​​​കെ), സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​ണ് പ​​​ശു​​​ഔ​​​ഷ​​​ധി കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്.

ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഫാ​​​ര്‍മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍സ് ആ​​​ന്‍ഡ് മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​വൈ​​​സ​​​സ് ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ (പി​​​എം​​​ബി​​​ഐ) വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന മ​​​രു​​​ന്നു​​​ക​​​ള്‍ മാ​​​ത്ര​​​മേ വി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ. പി​​​ഒ​​​എ​​​സ് ബി​​​ല്ലിം​​​ഗ് സി​​​സ്റ്റ​​​മാ​​​ണു ക​​​ട​​​ക​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​വി​​​ല​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം ലാ​​​ഭം കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ക്കാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

നാ​​​ട​​​ന്‍ ഔ​​​ഷ​​​ധ​​​ങ്ങ​​​ളും കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ളും

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പി​​​ന്നാ​​​ക്ക, മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ക്കു​​​ക. മ​​​റ്റു ചെ​​​ല​​​വു​​​ക​​​ള്‍ക്കു​​​മാ​​​യി ഒ​​​റ്റ​​​ത്ത​​​വ​​​ണ സ​​​ഹാ​​​യ​​​വും ഇ​​​ന്‍സെ​​​ന്‍റീ​​​വു​​​ക​​​ളും ന​​​ൽ​​​കും. ഏ​​​ക​​​ദേ​​​ശം 134 ജ​​​ന​​​റി​​​ക് മൃ​​​ഗ​​​ചി​​​കി​​​ത്സാ മ​​​രു​​​ന്നു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സാ​​​മ​​​ഗ്രി​​​ക​​​ളും ഇ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​ക്കും. അ​​​ലോ​​​പ്പ​​​തി ജ​​​ന​​​റി​​​ക് മ​​​രു​​​ന്നു​​​ക​​​ള്‍ക്കു​​​പു​​​റ​​​മെ, പാ​​​ര​​​മ്പ​​​ര്യ അ​​​റി​​​വു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നാ​​​ട​​​ന്‍ ഔ​​​ഷ​​​ധ​​​ങ്ങ​​​ളും ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ളും ഇ​​​വി​​​ടെ​​​നി​​​ന്നും ല​​​ഭ്യ​​​മാ​​​ക്കി​​​യേ​​​ക്കും.

രാ​​​പ്പ​​​ക​​​ല്‍ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ സേ​​​വ​​​നം സം​​​സ്ഥാ​​​ന​​​ത്തു ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ലും പ​​​ശു​​​ക്ക​​​ളു​​​ടേ​​​തു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള വെ​​​റ്റ​​​റി​​​ന​​​റി മ​​​രു​​​ന്നു​​​ക​​​ള്‍ക്ക് വ​​​ലി​​​യ വി​​​ല​​​യാ​​​ണ്. കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​വ​​​ര്‍ധ​​​ന​​​വും മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​വ​​​ര്‍ധ​​​ന​​​വും താ​​​ങ്ങാ​​​നാ​​​കാ​​​തെ ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നും പി​​​ന്‍വാ​​​ങ്ങു​​​ന്ന ക​​​ര്‍ഷ​​​ക​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടി​​​യി​​​ലാ​​​ണ് കേ​​​ന്ദ്രം പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പ​​​ശു ഔ​​​ഷ​​​ധി കേ​​​ന്ദ്ര​​​ങ്ങ​​​ള്‍

പ​​​ശു ഔ​​​ഷ​​​ധി കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ സ്വ​​​ന്ത​​​മാ​​​യോ വാ​​​ട​​​ക​​​യ്‌​​​ക്കോ കു​​​റ​​​ഞ്ഞ​​​ത് 120 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍ണ​​​മു​​​ള്ള മു​​​റി ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന ഡ്ര​​​ഗ് ക​​​ണ്‍ട്രോ​​​ള്‍ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഡ്ര​​​ഗ് സെ​​​യി​​​ല്‍ ലൈ​​​സ​​​ന്‍സും നി​​​ര്‍ബ​​​ന്ധ​​​മാ​​​ണ്. ബി​​​ഫാം അ​​​ല്ലെ​​​ങ്കി​​​ല്‍ ഡി​​​ഫാം യോ​​​ഗ്യ​​​ത​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഡ് ഫാ​​​ര്‍മ​​​സി​​​സ്റ്റി​​​നെ​​​യും ഇ​​​വി​​​ടെ നി​​​യ​​​മി​​​ച്ചി​​​രി​​​ക്ക​​​ണം. ഒ​​​രു ബ്ലോ​​​ക്കി​​​ല്‍ ഒ​​​രു പ​​​ശു ഔ​​​ഷ​​​ധി കേ​​​ന്ദ്ര​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​നു​​​മ​​​തി. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 5,000 രൂ​​​പ​​​യാ​​​ണ്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ക്കു ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

Tags : 'Pashu Oushadhi' brings relief Deepika DeepikaNewspaper BreakingNews

Recent News

Corehub Up