x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി ഫ​ണ്ട് ത​ട്ടി​പ്പ് വിവാദം: എസ്. സുരേഷിനെ ചു​മ​ത​ല​യി​ൽനി​ന്നു മാ​റ്റ​ണ​മെ​ന്നു നേ​താ​ക്ക​ൾ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 11, 2026 05:56 AM IST | Updated: August 11, 2026 05:56 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി​​​യെ രാ​​​ഷ്‌​​ട്രീ​​യ​​​മാ​​​യി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ണ്ടു​​ത​​​ട്ടി​​​പ്പി​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ൾ.

പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ​​ചു​​​മ​​​ത​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ​സു​​​രേ​​​ഷി​​​നെ​​​തി​​രേ വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ സം​​​ഘ​​​ട​​​നാ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഫ​​​ണ്ടു ത​​​ട്ടി​​​പ്പു വി​​​വാ​​​ദം ബി​​​ജെ​​​പി കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​നു വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ഇ​​​തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ​​​വ​​​രെ നേ​​​തൃ​​​ത്വം സം​​​ര​​​ക്ഷി​​​ച്ചു​​കൂ​​​ടാ എ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ ഗ്രൂ​​​പ്പു​​വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​യാ​​​യി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​ത​​​ന്നെ​​​യാ​​​ണ് ഇ​​​തു​​​വ​​​രെ​​​യും ഫ​​​ണ്ടു കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​ത്. അ​​​പ്പോ​​​ഴൊ​​​ന്നും ഉ​​​ണ്ടാ​​​കാ​​​ത്ത ഫ​​​ണ്ടു തി​​​രി​​​മ​​​റി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​ത​​​ല​​​ത്തി​​​ൽ വി​​​ശ​​​ദ​ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യ എ​​​സ്.​ സു​​​രേ​​​ഷി​​​നെ​​​തി​​​രേ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നു. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ന​​​ന്നാ​​​യി പ​​​ണി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ജ​​​യി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ.​ ശ്രീ​​​ലേ​​​ഖ പ​​​റ​​​ഞ്ഞു. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നേ​​​തൃ​​​ത്വം ന​​​ൽ​​​കേ​​​ണ്ട​​​വ​​​ർ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തും നേ​​​മ​​​ത്തും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പോ​​​യി. ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ച്ചു. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സോ​​​മ​​​നെ​​​തി​​​രേ​​​യും ശ്രീ​​​ലേ​​​ഖ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി.

ഈ ​​​രീ​​​തി​​​യി​​​ലാ​​​ണു മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രി​​​ക്കും സം​​​ഭ​​​വി​​​ക്കു​​​ക​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ണ്ടു വി​​​വാ​​​ദ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഇ​​​നി വൈ​​​കി​​​ക്കൂ​​​ടെ​​​ന്നും ശ്രീ​​​ലേ​​​ഖ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഫ​​​ണ്ടു ത​​​ട്ടി​​​പ്പു വി​​​വാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി കേ​​​ന്ദ്ര നേ​​​തൃ​​​ത്വം ശ​​​ക്ത​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കു​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ത്ര​​​മാ​​​ണു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്.

Tags : BJP fund misappropriation Deepika DeepikaNewspaper BreakingNews

Recent News

Corehub Up