കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്നിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓട്ടോ കോസ് ലിസ്റ്റ് സിസ്റ്റം സംവിധാനത്തിലൂടെ പഴയ കൂടുതല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി.
കേസുകള്‍ സ്വയം കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ കോടതിക്കു മുന്നിലെത്തിക്കുന്ന ഈ സംവിധാനം മേയ് 19 നാണ് നിലവില്‍ വന്നത്. ഇതിനുശേഷം ഇതുവരെ പഴയ 2,02,729 കേസുകള്‍ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളില്‍ പരിഗണനയ്ക്കെത്തിക്കാനായി.
ഇതോടൊപ്പം കോടതിക്കു പുറത്തുള്ള തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ക്കും കോടതി പ്രാധാന്യം നല്‍കുന്നുണ്ട്.
മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്റര്‍ വഴി ജനുവരി മുതല്‍ ജൂണ്‍വരെ ഹൈക്കോടതിയിലെ 724 കേസുകളും ജില്ലാ കോടതികളിലെ 18,110 കേസുകളും ഒത്തുതീര്‍പ്പാക്കി.
കൂടാതെ, ലീഗല്‍ സര്‍വീസസ് അഥോറിറ്റി നടത്തിയ ലോക് അദാലത്തുകള്‍ മുഖേന സംസ്ഥാനത്തുടനീളം 24,682 കേസുകള്കളും പരിഹരിച്ചു. അക്രമത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം സര്‍ക്കാര്‍ അനുവദിച്ച 48.23 കോടി രൂപ ജില്ലാ അഥോറിറ്റികള്‍ മുഖേന വിതരണം ചെയ്തുകഴിഞ്ഞതായും ഹൈക്കോടതി പത്രക്കുറിപ്പില്‍ അറിയിച്ചു.
Tags : automated cause list ourts is yielding Deepika DeepikaNewspaper BreakingNews