x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കു നീ​തി​നി​ഷേ​ധം: ഡി​സി​എം​എ​സ് ക​രി​ദി​നം ആ​ച​രി​ച്ചു


Published: August 11, 2026 06:15 AM IST | Updated: August 11, 2026 06:15 AM IST

കോ​​​​ട്ട​​​​യം: ദ​​​​ളി​​​​ത് കാ​​​​ത്ത​​​​ലി​​​​ക് മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​രി​​​​ദി​​​​നം ആ​​​​ച​​​​രി​​​​ച്ചു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്തെ ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് 1950ലെ ​​​​ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കാ​​​​സ്റ്റ് ഓ​​​​ർ​​​​ഡ​​​​ർ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ന​​​​ലെ ക​​​​രി​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ച്ച​​​​ത്.

കോ​​​​ട്ട​​​​യം തി​​​​രു​​​​ന​​​​ക്ക​​​​ര ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന ക​​​​രി​​​​ദി​​​​നാ​​​​ച​​​​ര​​​​ണം കെ​​​​സി​​​​ബി​​​​സി എ​​​​സ്‌​​​സി, ​എ​​​​സ്ടി, ബി​​​​സി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഗീ​​​​വ​​​​ർ​​​​ഗീ​​​​സ്‌ മാ​​​​ർ അ​​​​പ്രേം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ബു ജോ​​​​സ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർഫാ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഇ​​​​ട​​​​ത്തി​​​​ന​​​​കം, ഫാ. ​​​​തോ​​​​മ​​​​സ് കി​​​​ഴ​​​​ക്കേ കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്ത്, ഡോ. ​​​​സി​​​​ജോ ജേ​​​​ക്ക​​​​ബ്, ബി​​​​നോ​​​​യ് ജോ​​​​ൺ, സ​​​​ണ്ണി പ​​​​ളി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ൽ (പു​​​​ന​​​​ലൂ​​​​ർ), സി. ​​​​പി. മാ​​​​ത്യു, ജോ​​​​യി മാ​​​​ത്യു, വി​​​​ജ​​​​യ​​​​ൻ പാ​​​​റ​​​​ശാ​​​​ല, ജോ​​​​യി ജോ​​​​ർ​​​​ജ്‌ കൂ​​​​നാ​​​​നി​​​​യ്ക്ക​​​​ൽ, ബീ​​​​ന ജേ​​​​ക്ക​​​​ബ്, ത്രേ​​​​സ്യാ​​​​മ്മ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, ടോ​​​​മി വി​​​​ജ​​​​യ​​​​പു​​​​രം, യു. ​​​​വി. മാ​​​​ത്യു, റോ​​​​സ​​​​മ്മ അ​​​​ഗ​​​​സ്റ്റി​​​​ൻ, ബി​​​​ന്ദു ആ​​​​ന്‍റ​​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

മ​​​​തം​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്തെ ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ദ​​​​ശാ​​​​ബ്‌​​​ദ​​​​ങ്ങ​​​​ളാ​​​​യി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സം​​​​വ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Denial of Justice Dalit Christians Deepika DeepikaNewspaper BreakingNews

Recent News

Corehub Up