x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കേ​ര​ളം' ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 11, 2026 06:56 AM IST | Updated: August 11, 2026 06:56 AM IST

​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​ര് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ കേ​​​​ര​​​​ള എ​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ര​​​​ള (പേ​​​​രു മാ​​​​റ്റ​​​​ൽ) ബി​​​​ൽ 2026 ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ലോ​​​​ക്‌​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​ജ​​​​ൻ​​​​ഡ​​​​പ്ര​​​​കാ​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പേ​​​​രി​​​​ൽ പ​​​​ട്ടി​​​​ക​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന ബി​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി നി​​​​ത്യാ​​​​ന​​​​ന്ദ റാ​​​​യി​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​മി​​​​ത് ഷാ ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ എ​​​​ത്താ​​​​ത്ത​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലോ​​​​ക്സ​​​​ഭ പി​​​​രി​​​​ഞ്ഞ​​​​തോ​​​​ടെ ബി​​​​ൽ പാ​​​​സാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല. ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ബി​​​​ൽ പാ​​​​സാ​​​​ക്കി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കു​​​​ന്ന ദി​​​​വ​​​​സം മു​​​​ത​​​​ൽ മാ​​​​റ്റം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഒ​​​​ന്നാം ഷെ​​​​ഡ്യൂ​​​​ൾ, നാ​​​​ലാം ഷെ​​​​ഡ്യൂ​​​​ൾ, ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 31(എ), 290(​​​​എ) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള എ​​​​ന്ന പേ​​​​ര് കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കി മാ​​​​റ്റും. പേ​​​​രു​​​​മാ​​​​റ്റം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. കൂ​​​​ടാ​​​​തെ, ബി​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കു​​​​ന്ന​​​​തോ​​​​ടെ കോ​​​​ട​​​​തി​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലെ കേ​​​​സു​​​​ക​​​​ൾ​​​​ക്കും പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ൾ​​​​ക്കും സ്റ്റേ​​​​റ്റ് ഓ​​​​ഫ് കേ​​​​ര​​​​ള എ​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സ്റ്റേ​​​​റ്റ് ഓ​​​​ഫ് കേ​​​​ര​​​​ളം എ​​​​ന്നാ​​​​യി മാ​​​​റും.

2024 ജൂ​​​​ൺ 24ന് ​​​​കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ മൂ​​​​ന്ന് പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​ര് കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ​​​​യോ​​​​ടെ​​​​യാ​​​​ണു ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ന്ദ്ര​​​മ​​​​ന്ത്രി​​​​സ​​​​ഭ ബി​​​​ല്ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

Tags : 'Kerala' Bill introduced in the Lok Sabha Deepika DeepikaNewspaper BreakingNews

Recent News

Corehub Up