x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ലി​വ​ര്‍​പൂ​ള്‍ ദു​ര്‍​ബ​ലം'


Published: August 11, 2026 04:32 AM IST | Updated: August 11, 2026 04:32 AM IST

അ​ന്തോ​ണി ഇ​രാ​വോ​ല

ലി​വ​ര്‍​പൂ​ള്‍: 2026-27 സീ​സ​ണി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്രീ​സീ​സ​ണ്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കു തോ​ല്‍​വി. ഹോം ​ഗ്രൗ​ണ്ടാ​യ ആ​ന്‍​ഫീ​ല്‍​ഡി​ല്‍ ഫ്ര​ഞ്ച് ക്ല​ബ് മൊ​ണാ​ക്കോ​യ്ക്ക് എ​തി​രേ 3-2ന്‍റെ ​തോ​ല്‍​വി​യാ​ണ് ലി​വ​ര്‍​പൂ​ള്‍ വ​ഴ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ 4-2ന് ​ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നോ​ടും ലി​വ​ര്‍​പൂ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

മൊ​ണാ​ക്കോ​യ്ക്ക് എ​തി​രാ​യ തോ​ല്‍​വി​ക്കു​ശേ​ഷം ലി​വ​ര്‍​പൂ​ളി​ന്‍റെ പു​തി​യ മാ​നേ​ജ​രാ​യ അ​ന്തോ​ണി ഇ​രാ​വോ​ല ന​ട​ത്തി​യ പ്ര​തി​ക​ര​ണം ശ്ര​ദ്ധേ​യം. 90 മി​നി​റ്റ് ക​ളി​ക്ക​ള​ത്തി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നു​ള്ള ക​രു​ത്ത് നി​ല​വി​ല്‍ ടീ​മി​ന് ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​ല​ക്‌​സാ​ണ്ട​ര്‍ ഇ​സാ​ക്ക് , ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​റ്റ്‌​സ് എ​ന്നി​വ​രു​ടെ ഗോ​ളി​ലൂ​ടെ 2-0നു ​ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ തോ​ല്‍​വി.

Tags : Sports SportsNews Highlights Liverpool is weak

Recent News

Corehub Up