x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശിശു വില്പന: പ്രതികൾക്കെതിരേ കണ്ണൂരിലും കേസ്


Published: August 11, 2026 04:35 AM IST | Updated: August 11, 2026 04:35 AM IST

അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ

കോ​​​ട്ട​​​യം: ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളെ വി​​​റ്റ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ച​​​ക്ക​​​ര​​​ക്ക​​​ല്ലി​​​ലെ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കു കു​​​ഞ്ഞി​​​നെ വി​​​റ്റ​​​താ​​​യി വി​​​വ​​​രം. ഈ​​​രാ​​​റ്റു​​​പേ​​​ട്ട പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​വ​​​ർ ഇ​​​ക്കാ​​​ര്യം സ​​​മ്മ​​​തി​​​ച്ച​​​ത്‌. സം​​​ഭ​​​വ​​​ത്തി​​​ൽ ച​​​ക്ക​​​ര​​​ക്ക​​​ല്ല്‌ പോ​​​ലീ​​​സ്‌ കേ​​​സെ​​​ടു​​​ത്തു.

കേ​​​സി​​​ൽ വാ​​​ഗ​​​മ​​​ൺ സ്വ​​​ദേ​​​ശി കെ.​​​എ​​​സ്. അ​​​ർ​​​ജു​​​ൻ, സ​​​ഹോ​​​ദ​​​രീ​​​ഭ​​​ർ​​​ത്താ​​​വ് തി​​​രു​​​നെ​​​ൽ​​​വേ​​​ലി സ്വ​​​ദേ​​​ശി മു​​​പ്പി​​​ലി​​​രാ​​​ജ, ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ അ​​​പ​​​ർ​​​ണ, കൊ​​​ല്ലം പ​​​ര​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​നി അ​​​നീ​​​ന ത​​​സ്നി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്‌. തൊ​​​ടു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജ​​​നി​​​ച്ച കു​​​ഞ്ഞി​​​നെ ഇ​​​വ​​​ർ കൊ​​​ല്ല​​​ത്തു വി​​​റ്റ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തീ​​​ക്കോ​​​യി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളെ എ​​​ത്തി​​​ച്ച് അ​​​വ​​​ർ പ്ര​​​സ​​​വി​​​ക്കു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളെ പ്ര​​​തി​​​ക​​​ൾ വി​​​റ്റ​​​താ​​​യാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. സം​​​ഘ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രു​​​ള്ള​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. പ്ര​​​തി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ മാ​​​സം 16ന് ​​​തീ​​​ക്കോ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച ആ​​​സാം സ്വ​​​ദേ​​​ശി​​​നി ര​​​ക്ഷ​​​പ്പെ​​​ട്ടു പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു വി​​​വ​​​രം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Tags :

Recent News

Corehub Up