കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപ ഡി. നായര്‍ ചുമതലയേറ്റു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. 2001 ബാച്ചിലെ ത്രിപുര കേഡര്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയാണ്.
രണ്ടു പതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള ദീപ ത്രിപുര സര്‍ക്കാരിന്റെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags : CEO of the Coconut Development Board Deepika DeepikaNewspaper