x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ത്തി മെ​ഷീ​നി​ൽ കൈ ​കു​രു​ങ്ങി; ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 11:15 PM IST | Updated: August 10, 2026 11:15 PM IST

റെ​ജി​മോ​ൾ

കൊ​ച്ചി: ച​പ്പാ​ത്തി​ക്ക് മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ കൈ ​കു​ടു​ങ്ങി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. വാ​ഴ​ക്കു​ളം പ​ള്ളി​ക്കു​ന്നേ​ൽ റെ​ജി​മോ​ൾ (52) ആ​ണ് മ​രി​ച്ച​ത്. വി​ൽ​പ​ന​യ്ക്കാ​യു​ള്ള ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ കൈ ​യ​ന്ത്ര​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.

യ​ന്ത്ര​ത്തി​ൽ നി​ന്നു​ള്ള അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദ​വും മ​ണ​വും പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ നി​ന്നു മ​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് റെ​ജി​മോ​ളെ യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മേ​ലു​കാ​വ് പ​യ​സ് മൗ​ണ്ട് പാ​റ​പ്ലാ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്ക‌ാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ് ജെ​സ്റ്റി​ൻ 22 വ​ർ​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. മ​ക്ക​ൾ: ജാ​സ്മി​ൻ, ജെ​സ്റ്റോ.

Tags : Chapati Machine Accident Death Housewife

Recent News

Corehub Up