x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി

വെബ് ഡെസ്ക്
Published: August 10, 2026 11:28 PM IST | Updated: August 10, 2026 11:28 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ദു​ർ​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലു​ള്ള മ​ഴ ല​ഭി​ച്ചു. ചെ​റു​വാ​ഞ്ചേ​രി​യി​ൽ നാ​ല് സെ​ന്‍റീ​മീ​റ്റ​റും ഇ​ടു​ക്കി, ഇ​രി​ക്കൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ എ​ന്ന​വി​ട​ങ്ങ​ളി​ൽ മൂ​ന്നും കോ​ട്ട​യം, വെ​ള്ളാ​നി​ക്ക​ര, കോ​ന്നി, കു​രു​ടാ​മ​ണ്ണി​ൽ പീ​രു​മേ​ട്, ളാ​ഹ, ആ​റ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടും സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു.

അ​ടു​ത്ത നാ​ല് ദി​വ​സം സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി തു​ട​രു​മെ​ന്നും എ​വി​ടെ​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന വി​ല​ക്കും പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം ഓ​ഗ​സ്റ്റ് ആ​ദ്യ ആ​ഴ്ച​യി​ൽ തി​മി​ർ​ത്തു പെ​യ്ത കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ​ക്കു​റ​വ് 21 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഏ​ഴ് ജി​ല്ല​ക​ളി​ൽ ശ​രാ​ശ​രി​ക്ക​ടു​ത്തു മ​ഴ പെ​യ്ത​പ്പോ​ൾ ഏ​ഴു ജി​ല്ല​ക​ളി​ൽ ഇ​പ്പോ​ഴും മ​ഴ​ക്കു​റ​വ് തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​ക്കു​റ​വ് നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ അ​ധി​ക മ​ഴ പെ​യ്ത​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Tags : Rain Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up