x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ഷി​ന്‍റെ കു​ടും​ബം അ​നാ​ഥ​മാ​കാ​ൻ പാ​ടി​ല്ല; സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണം: പി​ണ​റാ​യി വി​ജ​യ​ൻ

വെബ് ഡെസ്ക്
Published: August 10, 2026 06:27 PM IST | Updated: August 10, 2026 06:30 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ചെ​റു​പു​ഴ​യി​ൽ വ​ച്ച് മ​രി​ച്ച രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ർ​ക്കാ​ർ സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ഉ​ട​ൻ ജോ​ലി ന​ൽ​ക​ണം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വീ​ട് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പി​ണ​റാ​യി പ​റ​ഞ്ഞു.

കു​ടും​ബം അ​നാ​ഥ​മാ​കാ​ൻ പാ​ടി​ല്ലെ​ന്നും മു​ൻ​കാ​ല​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​യ്ക്ക് ജോ​ലി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്നും താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ജോ​ലി വ​ലി​യ ആ​ശ്വാ​സ​മാ​കും. ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം.

എ​ന്ത് ചെ​യ്താ​ലും അ​ധി​ക​മാ​കി​ല്ല. അ​ത്ര​യും വി​ല​പ്പെ​ട്ട ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്. എ​ല്ലാ പി​ന്തു​ണ​യും കു​ടും​ബ​ത്തി​നു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

Tags : Pinarayi Vijayan Rajesh family Flood relief Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up