x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു

വെബ് ഡെസ്ക്
Published: August 10, 2026 08:29 PM IST | Updated: August 10, 2026 08:29 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ മും​ബ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജി​ബ്രാ​ൻ ഇ​മ്രാ​ൻ ഖാ​ൻ, നി​സാ​ർ കാ​സി എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഫ​ർ​ദാം ഇ​ബ്രാ​ഹിം മ​ൻ​സൂ​രി​ക്കെ​തി​രെ (28) പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​ഗ​ര​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി പ്ര​തി ജി​ബ്രാ​ൻ ഇ​മ്രാ​ൻ ഖാ​നോ​ട് 50 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​ൻ ജി​ബ്രാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി ഇ​യാ​ളെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​സാ​ർ കാ​സി​യെ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Crime Thane Stabbing Maharashtra Police Case

Recent News

Corehub Up