പ്രതീകാത്മക ചിത്രം
കുട്ടനാട്: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, അംഗനവാടികൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ട്.
Tags : Holiday EducationalInstitutions KuttanadTaluk Deepika DeepikaNewspaper BreakingNews NewsUpdate Headlines