പ്രതീകാത്മക ചിത്രം
ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയും (യുഎസ്ജിഎസ്) കൊളംബിയയുടെ ഔദ്യോഗിക ഏജൻസിയുമാണ് ഭൂചലനം സ്ഥിരീകരിച്ചത്.
പ്രാദേശിക സമയം തിങ്കളാഴ്ച ഉണ്ടായ ശക്തമായ പ്രകമ്പനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളിൽനിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി സാൻ ജോസ് ഡെൽ പാൽമർ എന്ന പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായി യുഎസ്ജിഎസ് അടയാളപ്പെടുത്തിയിരിക്കുന്നത്.
കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് പനാമ വരെയും ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രകമ്പനം വളരെ ശക്തമായിരുന്നെങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് തുടർചലനങ്ങൾക്കുള്ള സാധ്യത മുൻനിർത്തി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : Earthquake Ecuador Colombia Deepika DeepikaNewspaper BreakingNews NewsUpdate Headlines